റിയാദ് : മരുഭൂമിയിലെ ദാവോസ് എന്നറിയപ്പെടുന്ന ഭാവി നിക്ഷേപ സംഗമം (ഫ്യുച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ്) സൗദി തലസ്ഥാനമായ റിയാദിൽ ആരംഭിച്ചു. ലോകത്തിന്റെ വിവിധ രാജ്യങ്ങ ളിൽ നിന്നായി നാൽപ്പതിലധികം വൻകിട നിക്ഷേപകരാണ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തി യിട്ടുള്ളത്. സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ട് (പിഐഎഫ്) ഗവർണറും സൗദി അരാംകോ ചെയർമാനുമായ യാസിർ അൽ റുമയ്യൻ ആമുഖ പ്രഭാക്ഷണം നടത്തിയതോടെ സംഗമത്തിന് തുടക്കമായി. ആദ്യ ദിനത്തില്‍ ഒപ്പ് വെച്ചത് 23 വന്‍കിട കരാറുകള്‍
6,000 ൽ അധികം എക്സിക്യൂട്ടീവുകളും പങ്കാളികളും പങ്കെടുക്കുന്നുണ്ട്, ഇത് ആദ്യ എഫ്ഐ ഐയുടെ ഇരട്ടിയിലധികമാണ്, . വളർച്ച അവിശ്വസനീയമാണ്, “ഇതുവരെ ഫ്യൂച്ചർ ഇൻവെ സ്റ്റ്മെൻറ് ഓർഗനൈസേഷൻ ഒരു വാർഷിക സമ്മേളനമാണ്, ഇന്ന് ഇത് ഒരു സ്ഥാപന മാണ്, ഇത് ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള ഒരു ആഗോള കേന്ദ്രമായിരിക്കുമെന്നും യാസിർ അൽ റുമയ്യൻ ചൂണ്ടികാണിച്ചു.
പൊതു നിക്ഷേപ ഫണ്ട് (പിഐഎഫ്) ഗവർണറും സൗദി അരാംകോ ചെയർമാനുമായ യാസിർ അൽ റുമയ്യൻ ആമുഖ പ്രഭാക്ഷണം നടത്തുന്നു
ഇവിടെ രാഷ്ട്രീയക്കാർ രാഷ്ട്രീയം സംസാരിക്കുന്നത് ഞങ്ങൾ കാണുന്നില്ല. അസറ്റ് മാനേജർമാർ അസറ്റിനെക്കുറിച്ച് സംസാരിക്കുന്നു. ഫിലാൻ ട്രോപിസ്റ്റുകൾ സമൂഹത്തെക്കുറിച്ച് സംസാരി ക്കുന്നു. ഇവിടെ ഞങ്ങൾ എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുന്നു - വൈവിധ്യം, സഹകരണം, സൗഹൃദം. ഇത്തരം ആശയങ്ങളുമായി മൂലധനത്തെ ബന്ധിപ്പിക്കുക, അതുവഴി ബന്ധങ്ങൾ കെട്ടിപ്പടുക്കുക, ഡീലുകൾ ചെയ്യുക, ഫോർവേഡ് ലുക്കിംഗ് സാങ്കേതികവിദ്യകളെ പ്രശംസിച്ച അൽ-റുമയ്യൻ, സുസ്ഥിരതയാണ് എഫ്ഐഐയുടെ പ്രധാന അടിസ്ഥാന സ്തംഭമെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തിനെത്തിയെ വിവിധ രാജ്യങ്ങളിലെ വിവിധ മേഖലയിലെ പ്രധിനിധികള്‍
എം എ യുസഫലി ,മുകേഷ് അംബാനി അടക്കമുള്ളവര്‍ സംസാരിച്ചു ഞാൻ 20 വർഷമായി സൗദി അറേബ്യയിലേക്ക് വരുന്നുണ്ട്, എന്നാൽ കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ഞാൻ കാണുന്നത് സൗദിയില്‍ (സാമ്പത്തിക) പരിവർത്തനമാണ്, കാണാന്‍ കഴിയുന്നെതെന്ന്” ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി സമ്മേളനത്തിൽ പറഞ്ഞു, കാതലായ മാറ്റം കൊണ്ടുവന്ന രാജ്യത്തിന്റെ നേതാക്കളെ മുകേഷ് അംബാനി തന്‍റെ പ്രസംഗത്തില്‍ പ്രശംസിക്കുകയും ചെയ്തു“ ഒരു ബിസിന സുകാരനെന്ന നിലയിലും നിക്ഷേപകനെന്ന നിലയിലും എല്ലാ സഹകരണവും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു ഇന്ത്യയുടെ വളർച്ചയിൽ അല്‍പ്പം മുരടിപ്പ് ഉണ്ടെന്ന് മുകേഷ് അംബാനി പറഞ്ഞു എങ്കിലും തനിക്ക് പ്രതീക്ഷയാണ് ഉള്ളത്.
മിഡിൽ ഈസ്റ്റിൽ തന്ത്രപ്രധാനമായ സ്ഥാനമുള്ള സൗദി അറേബ്യയിലെ നിക്ഷേപ സാധ്യതകൾ ലോകത്തിന് മുന്നിൽ അനാവരണം ചെയ്യുന്നതിന്റെ ഭാഗമായാണ് വാർഷിക ഉച്ചകോടി സംഘടി പ്പി ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജോർദാൻ രാജാവ് അബ്ദുള്ള, സ്വിസ് പ്രസിഡന്റ് യൂലി മൊറാർ എന്നിവർ ഉൾപ്പെടയുള്ള രാഷ്ട്ര നേതാക്കളും പങ്കെടുക്കുന്നുണ്ട്.
/sathyam/media/post_attachments/pPQEXWCoonWJQPgd9ASj.jpg)
യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിൻ ഊര്‍ജ്ജ സെക്രട്ടറി റിക്ക് പെറി, മരുമകനും പ്രസി ഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുതിർന്ന ഉപദേശകനുമായ ജേർഡ് കുഷ്നർ എന്നിവ രടങ്ങുന്ന ഒരു അമേരിക്കൻ പ്രതിനിധി സംഘം തന്നെ സംഗമത്തിന് എത്തിയിട്ടുണ്ട്. ബ്ലൂ ചിപ്സ് ബാങ്ക് ഓഫ് അമേരിക്ക, ജെപി മോർഗൻ ചേസ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ ഫോറത്തിലെ ആഗോള ബാങ്ക് പ്രതിനിധികളുടെ ഒരു നീണ്ട നിര തന്നെ സംഗമത്തിന്‍റെ പട്ടികയിലുണ്ട്
ആഗോള നിക്ഷേപ സംഗമത്തിനെത്തിയ എം എ യുസഫലിയും മുകേഷ് അംബാനിയും സൗഹൃദം പങ്കിടുന്നു
ദുബായ് പോർട്സ്, റിലയൻസ്, സാംസങ്, ലുലു ഗ്രൂപ്പ്, റിയാദ് ബാങ്ക്, എച്ച്എസ്ബിസി, വിർജിൻ ഹൈപ്പർ ലൂപ്പ്, ഹുവാവി എന്നിവയടക്കമുള്ള ആഗോള സ്ഥാപനങ്ങൾ ഉച്ചകോടിയുടെ പങ്കാളി കളാണ്.ആദ്യ ദിവസം നിരവധി പ്രതിനിധികളാണ് സംഗമത്തില്‍ സംസാരിച്ചത്.
സല്‍മാന്‍ രാജാവുമായി പ്രധാനമന്ത്രി കൂടികാഴ്ച്ച നടത്തുന്നു തൊട്ടടുത്ത് സിറിയന്‍ അംബാസിഡര്‍ കൂടിയായ ഇഫുസുല്‍ റഹ്മാന്‍ ഭാക്ഷവിവര്‍ത്തനം ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടികാഴ്ച നടത്തുന്നു.
പ്രധാമന്ത്രി നരേന്ദ്രമോഡിയുടെ സൗദി സന്ദര്‍ശനം തുടരുകയാണ് സല്‍മാന്‍ രാജാവുമായി കൂടികഴ്ച്ചയില്‍ സൗദി അറേബ്യയുമായി സഹകരണത്തിനുള്ള ഇന്ത്യ കൌന്‍സില്‍ ആരഭിച്ചു, ഊര്‍ജ്ജ രംഗത്തും വാണിജ്യരംഗത്തും ഭീകരവിരുദ്ധരംഗത്ത് അടക്കം ഒന്നിച്ചു പ്രവര്‍ത്തി ക്കാനുള്ള 12 ഓളം കരാര്‍ ഒപ്പുവെച്ചു. ആഗോള നിഷേപക സംഗത്തില്‍ പ്രധാനമന്ത്രി സംസാരിച്ചു.
ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി കൂടികാഴ്ച്ച നടത്തുന്നു
സൗദി അറേബ്യ മുന്നോട്ട് വെച്ച വിഷന്‍ 2030 ആഗോള നിക്ഷേപ സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു 20 മിനിറ്റാണ് സംഗമത്തില്‍ സംസാരിച്ചത് ഇന്ത്യയിലെ നിക്ഷേപ സാധ്യതതകള്‍ മോദി വിശദികരിച്ചു. ഊര്‍ജ്ജ മേഖലയുടെ വികസനത്തിന് ഇന്ത്യ നൂറ് ബില്യന്‍ ഡോളര്‍ നിക്ഷേപം നടത്തും നിക്ഷേപകരെ അദ്ദേഹം ഇന്ത്യയിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന്‍ നടന്നചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.
സാമുഹ്യ-തൊഴില്‍വകുപ്പ് മന്ത്രി അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ റാഹ്ജിയുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തുന്നു
തുടര്‍ന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടികാഴ്ച്ച നടത്തുകയും ഇന്ത്യയും സൌദിയും നേരത്തെ ധാരണയായ പല പദ്ധതികളുടെ പൂര്‍ത്തികരണവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു രാവിലെ മുതല്‍ തിരക്കിട്ട പരിപാടികളിലാണ് മോദി സംബന്ധിച്ചത് സാമുഹിക തൊഴില്‍ മന്ത്രിയുമായും , പാരിസ്ഥിതി, ജലസേചന , കൃഷി മന്ത്രിയുമായും , ഊര്‍ജ്ജ മന്ത്രിയുമായി നരേന്ദ്ര മോദി കൂടികാഴ്ച്ച നടത്തിയിരുന്നു. ദിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നു തന്നെ രാത്രി പന്ത്രണ്ടു മണിക്ക് ഇന്ത്യയിലേക്ക് തിരിക്കും
പരിസ്ഥിതി ജല കൃഷി വകുപ്പ് മന്ത്രി അബ്ദുല്‍ മുഹ്സിന്‍ അല്‍ ഫദ്‌ലിയുമായി പ്രധാനമന്ത്രി കൂടികാഴ്ച്ച നടത്തുന്നു.