ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്നു ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ

New Update

publive-image

കണ്ണൂര്‍: ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്നു ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. സിപിഎം പിബി അംഗത്തിനെതിരെ ദേശീയ സെക്രട്ടറി മത്സരിക്കേണ്ടെന്ന ഫോർവേഡ് ബ്ലോക്ക് കേന്ദ്രകമ്മിറ്റി നിലപാട് സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ചു.

Advertisment

ബിജെപി ഇവിടെ ദേശീയ സമിതിയംഗം സി.കെ.പത്മനാഭനെയാണു പ്രഖ്യാപിച്ചിട്ടുള്ളത്. ദേവരാജനെ മത്സരിപ്പിക്കാമെന്ന പ്രതീക്ഷയിൽ ധർമടം മണ്ഡലം കോൺഗ്രസ് ഒഴിച്ചിട്ടിരിക്കുകയായിരുന്നു.

Advertisment