ആലപ്പുഴ: ഡിവൈഎഫ്ഐ പ്രവർത്തകൻ സിയാദിനെ കൊലപ്പെടുത്തിയതിന് പിന്നിൽ കോൺഗ്രസിന് പങ്കുണ്ടെന്ന കോടിയേരിയുടെ നിലപാട് തന്നെയാണ് തനിക്കുമുള്ളതെന്ന് മന്ത്രി ജി സുധാകരൻ. താൻ സംസ്ഥാന നേതൃത്വത്തെ തള്ളി പറഞ്ഞെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ മന്ത്രി വിശദീകരിച്ചു.
/sathyam/media/post_attachments/BwQ3N1wcGXI9wZHUgOEm.jpg)
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
കോടിയേരിയെ തള്ളി ജി. സുധാകരന്‍ എന്ന തരത്തില്‍ മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തീർത്തും വസ്തുതവിരുദ്ധവും ദുരുദ്ദേശപരവുമാണ്. മയക്കുമരുന്ന് മാഫിയകളാല്‍ കൊല്ലപ്പെട്ട കായംകുളത്തെ പാർട്ടി അംഗം സ. സിയാദിന്‍റെ വീട്ടില്‍ ഞാൻ ഇന്ന് ഉച്ചയ്ക്ക് പോകുകയുണ്ടായി.
ബാപ്പയെയും ബന്ധുക്കളെയും കണ്ടു. ദേശാഭിമാനി പത്രലേഖകന്‍ ഹരികുമാര്‍ അടക്കം കുറച്ച് ആളുകളും അവിടെയുണ്ടായിരുന്നു. സിയാദിന്റെ ബാപ്പ കൊലയാളിയെ രക്ഷപ്പെടുത്തിയ കൗണ്‍സിലര്‍ക്ക് ജാമ്യം ലഭിച്ച വിവരം സങ്കടത്തോടെ പറഞ്ഞു. അപ്പോള്‍ പ്രാദേശിക ടെലിവിഷന്‍ റിപ്പോര്‍ട്ടേഴ്സ് അവിടെയുണ്ടായിരുന്നു. അതില്‍ മാതൃഭൂമിയുടെയോ, ഏഷ്യാനെറ്റിന്‍റെയോ, മനോരമയുടെയോ പ്രതിനിധികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.
കായംകുളത്തെ സ്റ്റാര്‍നെറ്റിന്‍റെ ആളായിരുന്നു ഒന്ന്. മറ്റൊന്ന് വാര്‍ത്തകള്‍ ശേഖരിച്ച് വന്‍കിട മാധ്യമങ്ങള്‍ക്ക് വില്‍ക്കുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷമീര്‍ ആയിരുന്നു. അദ്ദേഹം വാര്‍ത്തകള്‍ ശേഖരിച്ച് പാര്‍ട്ടിക്ക് എതിരെ വിതരണം ചെയ്യുന്നയാളാണെന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ മനസ്സിലായി.
അയാളാണ് ഈ വാര്‍ത്ത കൊടുത്തത്. ഇത് രാഷ്ട്രീയ കൊലപാതകമാണോ എന്ന് എന്നോട് ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനത്തിലുണ്ടായ കൊലപാതകമല്ല. മയക്കു മരുന്നിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ മുന്നണിയില്‍ നിന്ന സിയാദിനെ കൊല്ലുകയാണുണ്ടായത്.
മയക്കുമരുന്നിനെതിരായ പോരാട്ടം ഞങ്ങളുടെ രാഷ്ട്രീയമാണ്. അതുകൊണ്ട് തന്നെ ഇത് രാഷ്ട്രീയ കൊലപാതകമാണ്. ഞങ്ങൾ കൊലപാതകങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കാറില്ല.
https://www.facebook.com/Comrade.G.Sudhakaran/posts/3194442413925207