ഗതാഗതം സത്ംഭിച്ചിട്ട് പതിനൊന്നു ദിവസം ; നാടുകാണി ചുരത്തിൽ ഗതാഗതം പുനസ്ഥാപിക്കാൻ നാലു മാസമെടുക്കുമെന്ന് ജി സുധാകരന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, August 18, 2019

നാടുകാണി: നാടുകാണി ചുരത്തിൽ ഗതാഗതം പുനസ്ഥാപിക്കാൻ നാലു മാസമെടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍. റോഡില്‍ വന്‍ പാറകള്‍ വീണു കിടക്കുന്നതിനാല്‍ ഇതിലൂടെയുള്ള ഗതാഗതം സത്ംഭിച്ചിട്ട് പതിനൊന്നു ദിവസമായി. നിരവധി വാഹനങ്ങള്‍ ദിവസവും കടന്നുപോകുന്ന റോഡാണിത്.

വനം വകുപ്പ് സഹകരണത്തോടെ സമാന്തരമായി താൽക്കാലിക പാത നിർമിക്കാൻ ആലോചനയുണ്ടെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

മണ്ണിടി‌ച്ചിലിനെ തുടര്‍ന്ന് ചുരത്തിലെ എട്ടുകിലോമീറ്റര്‍ ഭാഗത്ത് കൂറ്റന്‍ പാറക്കല്ലുകളും മരങ്ങളും മണ്ണും വന്നടിഞ്ഞിരിക്കുകകയാണ്.

×