പാർട്ടിക്ക് തുടർ ഭരണം വേണ്ടേ, ജിയെ മാറ്റിയാൽ മണ്ഡലം തോൽക്കും ! ആലപ്പുഴയില്‍ ജി.സുധാകരന്‍ അനുകൂല പോസ്റ്റര്‍

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Saturday, March 6, 2021

ആലപ്പുഴ: ആലപ്പുഴയില്‍ ജി.സുധാകരന്‍ അനുകൂല പോസ്റ്റര്‍. വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിനു സമീപമാണ് പോസ്റ്റുകള്‍ കണ്ടെത്.

പാർട്ടിക്ക് തുടർ ഭരണം വേണ്ടേ, ജിയെ മാറ്റിയാൽ മണ്ഡലം തോൽക്കും, ജിയ്ക്ക് പകരക്കാരൻ എസ്.‍ഡി.പി.ഐക്കാരൻ സലാമോ, സുധാകരനെ മാറ്റിയാല്‍ മണ്ഡലത്തില്‍ തോല്‍ക്കും തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിൽ. പോസ്റ്റർ പതിപ്പിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. പിന്നീട് ചില പ്രവർത്തകരെത്തി പോസ്റ്ററുകൾ നീക്കി

×