ആലപ്പുഴ: മന്ത്രി ജി സുധാകരന് വേണ്ടി മൃത്യൂഞ്ജയ ഹോമം നടത്തി ബിജെപി നേതാവ് എല്‍ പി ജയ ചന്ദ്രന്‍. മന്ത്രിയുടെ ആയുരാരോഗ്യത്തിന് വേണ്ടി ബിജെപി നേതാവ് വഴിപാട് നടത്തിയെന്ന് പറയുന്ന റസീപ്റ്റ് അടക്കമാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
/sathyam/media/post_attachments/LcKSGeZiHfwIAt7l7jIS.jpg)
നൂറു രൂപ മുടക്കി തുരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കളര്‍ക്കോട് മഹാദേവ ക്ഷേത്രത്തിലാണ് ജയചന്ദ്രല്‍ ഹോമം നടത്തിയത്. വഴിപാടിന്റെ റസീപ്റ്റ് അടക്കം പ്രചരിച്ചതോടെ എല്ലാവരും കൗതുകത്തോടെയാണ് ഇതിനെ സമീപിക്കുന്നത്.
വഴിപാട് നടത്തിയ ജയചന്ദ്രന്‍ കഴിഞ്ഞ തവണ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു