Advertisment

സ്വാതന്ത്ര്യ സമരസേനാനി ജി. സുശീല അന്തരിച്ചു

New Update

publive-image

Advertisment

പാലക്കാട്: സ്വാതന്ത്ര്യ സമര സേനാനി ആനക്കര വടക്കത്ത് ജി സുശീല (100) അന്തരിച്ചു. ബുധനാഴ്ച വൈകീട്ട് ആറരയോടെ വടക്കത്ത് തറവാട്ടിലാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആറുവര്‍ഷത്തോളമായി കിടപ്പിലായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് രണ്ടരയോടെ വീട്ടുവളപ്പില്‍.

ബുധനാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം. ദേശീയ പ്രസ്ഥാനത്തിലെ പ്രവർത്തകരുടെ സംഗമ കേന്ദ്രം കൂ‌ടിയായ ആനക്കര വടക്കത്തു തറവാട്ടിൽ 1921ൽ ഗാന്ധിയനായ വടക്കത്ത് എ.വി. ഗോപാല മേനോന്റെയും പെരുമ്പിലാവിൽ കുഞ്ഞിലക്ഷ്മി അമ്മയുടെയും മകളായാണ് ജനിച്ചത്.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി മദ്രാസിലേക്ക് പോയി. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തില്‍ പങ്കെടുത്ത് അറസ്റ്റിലുമായി. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സ്ത്രീക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ മാധ്യമ പ്രവർത്തകനുമായ പരേതനായ ടി.വി. കുഞ്ഞികൃഷ്ണനാണ് ഭർത്താവ്. മക്കള്‍: നന്ദിതാ കൃഷ്ണന്‍, ഇന്ദുധരന്‍ മേനോന്‍ (പാരീസ്). മരുമക്കള്‍: അരുണ്‍കൃഷ്ണന്‍, ബ്രിഷി (ബ്രിജിത്ത്).

Advertisment