ഗാഡ്‌ജറ് ഹബിലേക്ക് മൊബൈൽ ഫോൺ കൈമാറി

New Update

publive-image

Advertisment

പരപ്പൻപൊയിൽ: ജിഎംഎച്ച്എസ് പരപ്പൻപൊയിൽ നടപ്പിലാക്കുന്ന ഗാഡ്‌ജറ് ഹബിലേക്ക് മൊബൈൽ ഫോൺ കൈമാറി. ഹബ് (ഡിജിറ്റൽ ഉപകരണങ്ങളുടെ ലൈബ്രറി) എന്ന പരിപാടിയിലേക്ക് തണൽ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മയുടെ വക മൊബൈൽ ഫോൺ കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ. അഷ്റഫ് മാസ്റ്റർക്ക് തണൽ പ്രസിഡണ്ട് അലി തനിലയലത്ത് കൈമാറി. ചടങ്ങിൽ തണൽ ഭാരവാഹികളായ അലി കാരാടി, റഫീഖ് ചെമ്പ്ര, സിദ്ധീഖ് കാരാടി, സി.കെ.ഇബ്രാഹിം, പി.കെ.ഇസ്ഹാഖ് എന്നിവര്‍ സംബന്ധിച്ചു. പി.ടി.എ. ഭാരവാഹികൾ, അധ്യാപകർ, മറ്റ് സന്നദ്ധ സംഘടന ഭാരവാഹികൾ എന്നിവരും സംബന്ധിച്ചു.

kozhikode news
Advertisment