കൊറോണ ലക്ഷണത്തെ തുടർന്ന് ഗെയിൽ പൈപ്പ് ലൈൻ തൊഴിലാളിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി

എം. ഐ. സാബിര്‍ തൃശ്ശൂര്‍ ബ്യൂറോ റിപ്പോര്‍ട്ടര്‍.
Wednesday, March 25, 2020

തൃശൂർ: കൊണ്ടാഴിയിൽ ഗെയിൽ പൈപ്പ് ലൈൻ തൊഴിലാളി മദ്ധ്യപ്രദേശ് ഗ്വാളിയാർ സ്വദേശി മഹീന്ദർ രജക് (19 ) കൊറോണ രോഗ ലക്ഷണത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ഐസലേഷനിലേക്ക് മാറ്റി.

ഗ്രാമ പഞ്ചായത്ത് -ആരോഗ്യവകുപ്പ് – പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മെസിക്കൽ കോളേജ് ഐസലേഷനിലേക്ക് മാറ്റിയത്. രോഗലക്ഷണം കണ്ട രോഗിയോടൊപ്പെം താമസിച്ച 100 ഓളം പേരെ ക്വോറന്റൈനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. ഗെയിൽ വാതക പൈപ്പ് തൊഴിലാളികൾ താമസിച്ച സ്ഥലമായ കൊണ്ടാഴിയിലെ സമീപവാസികൾ കടുത്ത ആശങ്കയിലായിരിക്കുകയാണ് ഈ വിഷയത്തിൽ.

 

×