ആശുപത്രി കെട്ടിടത്തിന്റെ സീലിംഗ് തകർന്ന സംഭവം;  ഒരു അഴിമതിയും അനുവദിക്കില്ല, ആവശ്യമെങ്കിൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് ഗണേഷ് കുമാർ എംഎൽഎ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: പത്തനാപുരത്ത് ആയൂർവേദാശുപത്രി കെട്ടിടത്തിന്റെ സീലിംഗ് തകർന്നുവീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി കെ.ബി.ഗണേഷ് കുമാർ.

Advertisment

publive-image

തലവൂർ ആയൂർവേദാശുപത്രി സന്ദർശിച്ച് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യമന്ത്രി രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ സീലിംഗ് ആണ് തകർന്നുവീണത്. കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3 കോടി രൂപ ചെലവിട്ടാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിച്ചത്.

കെട്ടിടത്തിന് ചോർച്ച ഉണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നുവെന്ന് എംഎൽഎ പറഞ്ഞു. കെട്ടിടം പണിതത്തിന്റെ ബിൽ പൂർണമായും മാറി നൽകിയിട്ടില്ല.

ആവശ്യമെങ്കിൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തുമെന്നും എംഎൽഎ പറഞ്ഞു. ഒരു അഴിമതിയും അനുവദിക്കില്ലെന്നും എക്സിക്യൂട്ടീവ് എഞ്ചനീയർ സ്ഥലത്ത് പരിശോധന നടത്തുമെന്നും ഗണേഷ് കുമാർ പറ‌ഞ്ഞു.

Advertisment