വിപണിയിലെ പഴഞ്ചന്‍, സിക്ലോൺ E4 ഇ-മോപ്പെഡ് അവതരിപ്പിച്ച് ഗാരെല്ലി

New Update

വിപണിയിലുള്ള ഏറ്റവും പഴക്കം ചെന്ന കമ്പനികളിൽ ഒന്നാണ് ഇറ്റാലിയൻ മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായ ഗാരെല്ലി . ഇരുചക്ര വാഹന നിർമ്മാതാക്കൾ സ്‌കൂട്ടറുകളും ചെറിയ ശേഷിയുള്ള മോട്ടോർസൈക്കിളുകളും വിറ്റിരുന്നെങ്കിലും 1987 -ൽ പ്രവർത്തനങ്ങൾ നിർത്തിയിരുന്നു.

Advertisment

publive-image

2019 -ൽ കമ്പനി പുനരുജ്ജീവിപ്പിച്ചു, ഇപ്പോൾ ഇലക്ട്രിക് മോപെഡുകളും ഇ-ബൈക്കുകളുമാണ് കമ്പനി വിൽക്കുന്നത്. ഇറ്റാലിയൻ നിർമ്മാതാക്കൾ തങ്ങളുടെ സിക്ലോൺ E4 ഇ-മോപ്പെഡ് ലൈനപ്പ് അപ്‌ഡേറ്റുചെയ്‌തു. ഇത് ഇപ്പോൾ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. സിക്ലോൺ സോൾ, സിക്ലോൺ അർബൻ, സിക്ലോൺ ക്രോസ് എന്നിവ ഉൾപ്പെടുന്നതാണ് സിക്ലോൺ ലൈനപ്പ്.

4,500 യൂറോ, ഏകദേശം 3.98 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന വിലയുമായി പുതിയ E4 സിക്ലോൺ മോപ്പഡുകൾ ഗാരെല്ലി യൂറോപ്പിലുടനീളം വിൽക്കുന്നു.

സിക്ലോൺ E4 ഇപ്പോൾ കൂടുതൽ കരുത്തുറ്റ 4 കിലോവാട്ട് (2 കിലോവാട്ട് മുതൽ) ഹബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറിനൊപ്പം വരുന്നു. ഇത് 160 Nm torque പുറപ്പെടുവിക്കുന്നു.

garelly garelli auto news
Advertisment