വീണ്ടും വാതകച്ചോര്‍ച്ച; വിശാഖപ്പട്ടണത്ത് കാര്യങ്ങള്‍ സങ്കീര്‍ണം; കൂടുതല്‍ പേരെ ഒഴിപ്പിക്കുന്നു

New Update

publive-image

വിശാഖപ്പട്ടണം: വിശാഖപ്പട്ടണം എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വീണ്ടും വിഷവാതക ചോര്‍ച്ച. ഇന്നലെ രാവിലെയുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമതും ചോര്‍ച്ചയുണ്ടായത്.

Advertisment

എന്‍ഡിആര്‍എഫ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മൂന്ന് കിലോമീറ്ററുകള്‍ക്കുള്ളിലുള്ള പ്രദേശം പൂര്‍ണമായി ഒഴിപ്പിക്കും. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ പുലര്‍ച്ചെ മൂന്നിന് ഉണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 11 പേരാണ് മരിച്ചത്. അപകടസമയത്ത് ഇവിടെ 50 ജീവനക്കാരുണ്ടായിരുന്നു.

Advertisment