ഇന്ധനവില വര്‍ധന: കേറ്ററേഴ്‌സ് അസോസിയേഷന്‍ ധര്‍ണ നടത്തി

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, March 8, 2021

കൊച്ചി: പാചക വാതകം ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഓള്‍ കേരള കേറ്റഴ്‌സ് അസോസിയേഷന്‍ (എകെസിഎ) എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പനമ്പിള്ളി നഗറിലുള്ള ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.

ടി.ജെ. വിനോദ് എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തു. എകെസിഎ ജില്ലാ പ്രസിഡന്റ് വി.കെ. വറുഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ഹോട്ടല്‍ റസ്‌റ്റോറന്റ് അസോസിയേഷന്‍ (കെഎച്ച്ആര്‍എ) സെക്രട്ടറി ജയപാല്‍, എകെസിഎ വര്‍ക്കിങ്ങ് പ്രസിഡന്റ് ജിബി പീറ്റര്‍, സെക്രട്ടറി ഫ്രഡ്ഡി അല്‍മേഡ, ട്രഷറര്‍ ആന്‍സണ്‍ റൊസ്സാരിയോ, ജോയിന്റ് സെക്രട്ടറിമാരായ സുനില്‍ ദാനിയേല്‍, കെ.പി. ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

×