പലസ്തീന്‍ ജനതയുടെ ചെറുത്ത് നില്‍പ്പിനെ പ്രകീര്‍ത്തിച്ച് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ ആര്‍ച്ച് ബിഷപ്പ് അടല്ല ഹന്ന. അല്‍ അഖ്‌സയില്‍ നടത്തിയ യാത്രയില്‍ കീഴടങ്ങാന്‍ തയ്യാറല്ലാത്ത, ധീരതയോടെ മുന്നോട്ടുപോകുന്ന ഒട്ടേറെ പേരെ താന്‍ കണ്ടുമുട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രാ വാര്‍ത്താ മാധ്യമമായ റായ് അല്‍ യൂമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
/sathyam/media/post_attachments/MYWjSFNymPVXXDB85cVG.jpg)
മുസ്ലീം- ക്രിസ്ത്യന്‍ ജനതയെ ലക്ഷ്യമിട്ടുകൊണ്ടുള്ള സയോണിസ്റ്റ് പദ്ധതിയേയും അധിനിവേശ നയങ്ങളേയും നേരിടുന്നതിനായി പലസ്തീനികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ജറുസലേമിനെ സംരക്ഷിക്കുന്നതിനായി ക്രിസ്ത്യാനികളും മുസ്ലിം ജനങ്ങളും ഒന്നിച്ച് മുന്നോട്ടുപോകണം. ഇസ്രായേല്‍ അധിനിവേശവും സ്വേച്ഛാധിപത്യവും, കൊളോണിയലിസത്തിനും എതിരെയുള്ള ചെറുത്തു നില്‍പ്പാണ് പലസ്തീനികള്‍ നടത്തുന്നതെന്നും ബിഷപ്പ് വ്യക്തമാക്കി.
സ്വന്തം ദേശീയതയുടെ സമ്മര്‍ദ്ദതിന് മുകളില്‍ നിന്നുകൊണ്ടാണ് തന്റെ പ്രതികരണം. വിശുദ്ധ നഗരമായ ജെറുസലെമിന്റെ ചരിത്രവും പാരമ്പര്യവും സംരക്ഷിക്കുന്നതിനായി ജറുസലേം നിവാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
2019 നടന്ന സംഘര്‍ഷത്തിനെക്കാള്‍ ശക്തമായ നിലയിലേക്കാണ് ഇത്തവണം ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷം കടന്നിരിക്കുന്നത്. അന്നും സംഘര്‍ഷാവസ്ഥയില്‍ സമാനമായ പ്രതികരണവുമായി ബിഷപ്പ് അടല്ല ഹന്ന രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
ഇതിനിടെ ഗാസ മുനമ്പില്‍ സൈനിക സംഘട്ടനം രൂക്ഷമായി തുടരുകയാണ്. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി ഉയര്‍ന്നു. 17 കുട്ടികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 480 ഓളം പേര്‍ക്ക് പരിക്കേറ്റു.
1600 ലേറെ റോക്കറ്റുകളാണ് ഗാസയില്‍ നിന്നും ഇസ്രായേലിലേക്ക് വന്നതെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നത്. റോക്കറ്റുകളെ പ്രതിരോധിക്കുന്ന അയേണ്‍ ഡോം സംവിധാനം 90 ശതമാനവും ഫലപ്രമാണെന്ന് ഇസ്രായേല്‍ സൈനിക പ്രതിനിധി അറിയിക്കുകയും ചെയ്തിരുന്നു.