Advertisment

ജിസിസി കറന്‍സികള്‍ക്കെല്ലാം സര്‍വ്വകാല റിക്കോര്‍ഡ് മൂല്യം. പ്രവാസികള്‍ക്ക് മാസാവസാനം കൊയ്ത്തുകാലം ! യുഎഇ - 19.18, കുവൈത്ത് - 233.208, സൗദി - 18.82, ഖത്തര്‍ - 19.38, ഒമാന്‍ - 183.34. കൂപ്പുകുത്തി രൂപ !

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

കുവൈറ്റ്  ∙ ഗള്‍ഫില്‍ പൊതുവേ പ്രതിസന്ധി ആണെങ്കിലും രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികള്‍ക്ക് കൊയ്ത്താണ്. മാസങ്ങള്‍ മുന്‍പ് വരെ ഉണ്ടായിരുന്നതിനേക്കാള്‍ 10 % എങ്കിലും അധിക ലാഭമാണ് ഇപ്പോള്‍ നാട്ടിലേയ്ക്ക് പണം അയക്കുമ്പോള്‍ ലഭിക്കുന്നത്. ഇന്ത്യയില്‍ നോട്ടു നിരോധനവും ആലോചനയില്ലാതെ ജി എസ് ടിയും ഒക്കെ നടപ്പിലാക്കിയപ്പോള്‍ ഇത്രയും വലിയൊരു നേട്ടം പ്രവാസികള്‍ ആലോചിച്ചിട്ടുണ്ടാകില്ല. ജിസിസി രാജ്യങ്ങളിലെ കറന്‍സികള്‍ക്കെല്ലാം രൂപയുമായി ഇന്ന് ലഭിച്ച മൂല്യം സര്‍വ്വകാല റിക്കോര്‍ഡ് ആണ്.

publive-image

ഒരു യുഎഇ ദിര്‍ഹമിന് 19 രൂപ 18 പൈസയാണ് ഇന്ന് ലഭിച്ച മികച്ച നിരക്ക്. രാജ്യാന്തര വിപണിയില്‍ 19 രൂപ 23 പൈസ വരെ ഉയര്‍ന്നിരുന്നു. ചരിത്രത്തില്‍ ആദ്യമാണ് ഇത്ര മികച്ച നിരക്ക് ലഭിക്കുന്നത്. ഒരു ദിവസത്തിനിടെ 13 പൈസയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച ദിര്‍ഹമിന് 19 രൂപ 05 പൈസയായിരുന്നു. ഡോളറിനെതിരെ രൂപ തകര്‍ന്നതാണ് ഗള്‍ഫ് കറന്‍സികളിലും പ്രതിഫലിച്ചത്. ഡോളറിനൊപ്പം ജിസിസി കറന്‍സികളും കരുത്തുകാട്ടിയപ്പോള്‍ ഇന്ത്യന്‍ രൂപയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല.

publive-image

രാജ്യാന്തര വിപണിയില്‍ കുവൈത്ത് ദിനാറിന് 233 രൂപ 208 പൈസയാണ് ഇന്നത്തെ നിരക്ക്. ബഹ്റൈന്‍ ദിനാറിന് 187 രൂപ 16 പൈസ, ഒമാനി റിയാല്‍ 183 രൂപ 34 പൈസ, ഖത്തര്‍ റിയാലിന് 19 രൂപ 38 പൈസ, യുഎഇ ദിര്‍ഹമിന് 19 രൂപ 23 പൈസ, സൗദി റിയാലിന് 18 രൂപ 82 പൈസ എന്നിങ്ങനെയാണ് നിരക്ക്. പ്രാദേശിക വിപണിയില്‍ ശരാശരി അഞ്ചും ആറും പൈസയുടെ മാര്‍ജിനെടുത്തുള്ള വ്യത്യാസത്തിലാണ് വിപണനം നടക്കുന്നത്.

publive-image

ചരിത്രത്തിലെ മികച്ച നേട്ടം സ്വന്തമാക്കാനായി യുഎഇയിലെ പണമിടപാട് സ്ഥാപനങ്ങളിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടങ്ങി. നിക്ഷേപം ആഗ്രഹിച്ച് പണം അയക്കുന്നവരാണ് കൂടുതലായി എത്തിയതെന്ന് എക്സ്ചേഞ്ച് അധികൃതര്‍ അറിയിച്ചു. ശമ്പളം കിട്ടാറായതോടെ വരും ദിവസങ്ങളില്‍ നാട്ടിലേക്കുള്ള പണമൊഴുക്ക് തുടരുമെന്ന പ്രതീക്ഷയിലാണ് പണമിടപാട് സ്ഥാപനങ്ങള്‍.

publive-image

മാസാവസാനമായതിനാല്‍ നിരക്കിന്‍റെ ആനുകൂല്യം ഇത്തവണ ഭൂരിഭാഗം പേര്‍ക്കും ലഭിക്കുമെന്ന ആവേശത്തിലാണ് പ്രവാസികള്‍. കടം വാങ്ങിയും ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം പിന്‍വലിച്ചും വായ്പയെടുത്തും വരെ നാട്ടിലേക്ക് പൈസ അയക്കാനുള്ള പദ്ധതിയിലാണ് പലരും. ചിട്ടി വിളിച്ചെടുത്ത് അയച്ചാല്‍‍ പോലും ലാഭമാണെന്ന് പറയുന്നവരും കുറവല്ല.

ഡോളര്‍ ശക്തിപ്രാപിച്ചതും എണ്ണവില ഉയര്‍ന്നതുമാണ് കറന്‍സി വിപണിയില്‍ പ്രതിഫലിച്ചത്. ഇതോടൊപ്പം യൂറോപ്യന്‍, ഗള്‍ഫ് കറന്‍സികളും കരുത്തുകാട്ടി. ഇതോടെ ഇന്ത്യയിലെ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ രൂപയിലെ നിക്ഷേപം പിന്‍വലിച്ച് ഡോളറിലേക്ക് മാറ്റിയതും ഇറക്കുമതിക്കാര്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതും രൂപയ്ക്ക് തിരിച്ചടിയായി. ഒരു യു എസ് ഡോളറിന് ഇന്നത്തെ വില 70.60 രൂപയാണ്.

kuwait uae UAE Exchange bec
Advertisment