റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഖത്തര്‍ അമീറിന് നല്‍കിയ ഊഷ്മള സ്വീകരണം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. അമീറിനെ സ്വാഗതം ചെയ്തുകൊണ്ട് ‘സ്വാഗതം! സ്വാഗതം! താങ്കളീ രാജ്യത്തെ പ്രകാശപൂരിതമാക്കി’ എന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ട്വിറ്ററില്‍ കുറിച്ച വാക്യങ്ങള്‍ ട്രെന്‍ഡിങായി. ഇതവരെ അരലക്ഷത്തിലേറെ ട്വീറ്റുകളാണ് ഈ വാക്യങ്ങള്‍ ഏറ്റെടുത്തത്. രണ്ട് സഹോദര രാജ്യങ്ങളുടെ ഒത്തുചേരല്‍ ഗള്‍ഫ് മേഖല ആഘോഷമാക്കി മാറ്റി. അതുമാത്രമല്ല മുഹമ്മദ് സല്‍മാന്‍ ഖത്തര്‍ അമീറിനെയും ഇരുത്തി സ്വയം ഡ്രൈവ് ചെയ്ത് സമ്മേളന നഗരിയായ അല്‍ ഉലയിലെ ചരിത്ര പ്രധാനമായ സ്ഥലങ്ങള്‍ കാണിച്ചുകൊടുത്തതും വലിയ തോതില്‍ വാര്‍ത്തായിടങ്ങളില്‍ സ്ഥാനം പിടിച്ചു.
/sathyam/media/post_attachments/2blJSnKLVsUA0GzdObYg.jpg)
വിമാനത്താവളത്തില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി വന്നിറങ്ങുമ്പോള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കെട്ടിപ്പിടിച്ച് സ്വീകരിച്ച ദൃശ്യത്തിനും വന്‍ സ്വീകാര്യതയാണു ലഭിച്ചത്. ഇതൊരു ചരിത്ര നിമിഷമാണെന്നും സൗദിയും ഖത്തറും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ ആഴമാണ് ഈ സ്വീകരണം പ്രതിഫലിപ്പിക്കുന്നതെന്നും ജനങ്ങള്‍ പ്രതികരിച്ചു. പതിനായിരക്കണക്കിനു പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. ഗള്‍ഫ് മേഖലയില്‍ സ്വദേശി വിദേശി എന്ന വേര്‍തിരിവില്ലാതെ എല്ലാവരും വന്‍ പ്രധാന്യത്തോടെയാണ് പുതിയ നീക്കങ്ങളെ നോക്കികാണുന്നത്.
‘ഈ സുന്ദര നിമിഷത്തിന് വേണ്ടി ഒരു പാട് കാലം കാത്തിരുന്നു, വീണ്ടും സ്വാഗതം’- എന്നാണ് ശുറൂഖ് എന്ന ട്വിറ്റര്‍ യൂസര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. മറ്റൊരു യൂസറായ അബ്ദുല്ല അല്‍ ബദറിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു, ‘ഈ കെട്ടിപ്പിടിത്തം സ്‌നേഹത്തിന്റെ ആഴമാണ് തെളിയിക്കുന്നത്, രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ പുതിയ അധ്യായത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്’.അങ്ങനെ നിരവധി കമന്റ് ആണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
/sathyam/media/post_attachments/q7upenE8CWjFyGZE7RSf.jpg)
പോയ കാലത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ആ കെട്ടിപ്പിടിത്തം, അതിന്റെ മനോഹാരിത വര്‍ണിക്കാനാവാത്തതാണ്. ദൈവിത സ്‌നേഹം ശാശ്വതമാണ്’ എന്നായിരുന്നു മറ്റൊരു ട്വീറ്റ്. ‘2021ന് നല്ല തുടക്കം, നാല് വര്‍ഷത്തിന് ശേഷം ഖത്തറും സൗദിയും പുതിയൊരു ബന്ധത്തിന് തുടക്കം കുറിക്കുന്നു’വെന്ന് മുഹമ്മദ് തുര്‍ക്കി ട്വീറ്റ് ചെയ്തു.
ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള വിദ്വേഷങ്ങള്‍ അലിഞ്ഞില്ലാതായി പുതിയ തുടക്കം കുറിക്കുന്ന സന്ദര്‍ഭത്തില്‍ അന്തരിച്ച കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെയും പലരും അനുസ്മരിച്ചു. ‘ഞങ്ങള്‍ ഒരിക്കലും താങ്കളെ മറക്കില്ല. നിങ്ങള്‍ വിടപറഞ്ഞെങ്കിലും ഞങ്ങളുടെ ഹൃദയത്തില്‍ ജീവിച്ചിരിക്കുന്നു. നിങ്ങളുടെ വിവേകവും മനുഷ്യത്വവും ഫലപ്രാപ്തിയിലെത്തിയിരിക്കുന്നു’ എന്നാണ് പലരും പ്രതികരിച്ചത്.അല്‍ ഉല ഉച്ചകോടി യുവ നേത്രുത്വത്തിന്‍റെ പക്വത വിളിച്ചോതുന്നു. വരാന്‍ ഇരിക്കുന്ന ഓരോ മാറ്റവും പ്രധാനപെട്ടതാണ് പഴമയും പുതുമയും യോചിപ്പിച്ചുകൊണ്ടുള്ള പുതിയ മാറ്റത്തിനാണ് ഗള്‍ഫ് മേഖല ഇനിയുള്ള കാലഘട്ടത്തില്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us