ജിസിസി ഉച്ചകോടി, രാഷ്ട്ര തലവന്‍മാര്‍ എത്തിത്തുടങ്ങി ഖത്തര്‍ അമീര്‍ പങ്കെടുക്കും , അദ്ദേഹം ഖത്തറില്‍ നിന്ന് തിരിച്ചു.

author-image
admin
New Update

റിയാദ് -അൽ ഉല : ഉച്ചകോടി തുടങ്ങുന്നത്തിന് മുന്‍പ് തന്നെ പ്രധാന വിഷയങ്ങളില്‍ ധീരമായ തിരുമാനം എടുത്ത് ശ്രദ്ധആകര്‍ഷിച്ച റിയാദ് ഉച്ചകോടിയില്‍ ഏവരും ആകാംഷയോടെ കാത്തിരിക്കുന്നതും ശ്രദ്ധിക്കുന്നതും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെയാണ് . സൗദിയും ഖത്തറും അതിര്‍ത്തികള്‍ തുറന്ന് സമാധാനത്തിന്‍റെ ഐക്യത്തിന്റെ പാത വെട്ടി തുറന്നിരിക്കുകയാണ്.

Advertisment

publive-image

പങ്കെടുക്കുമോ എന്നുള്ള ആശങ്കല്‍കള്‍ക്ക് വിരാമം ഇട്ട്  ഖത്തര്‍ അമീര്‍  അൽ ഉലയിലേക്ക് പുറപ്പെട്ടു.  സൗദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സൽമാൻ രാജാവിന്റെ ക്ഷണം അനുസരിച്ചാണ് അൽഥാനി എത്തുന്നത്. ബഹ്‌റൈന്, ഈജിപ്ത് രാജ്യങ്ങളിലെ ഭരണാധികാരികളും നയതന്ത്ര ഉദ്യോഗസ്ഥരും സൗദിയിലേക്ക് തിരിച്ചു.

യു.എ.എ െപ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റും  ബഹ്‌റൈനെ പ്രതിനിധീകരിച്ച് കിരീടാവകാശിയും  സമ്മേളനത്തിനെത്തും. മൂന്നര വർഷമായി ഖത്തറിനെതിരെ തുടരുന്ന ഉപരോധം പിൻവലിച്ചതാണ് ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായി പുറത്തുവന്ന ഏറ്റവും വലിയ വാർത്ത. ഖത്തർ അമീർ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇന്നലെ രാത്രിയാണ് സ്ഥിരീകരണമുണ്ടായത്. ഉച്ചകൊടിയോട് കൂടി ഗള്‍ഫിലെ കാര്‍മേഘങ്ങള്‍ മാഞ്ഞുതുടങ്ങുമെന്ന് പ്രതീക്ഷിക്കാം.

ഉച്ചകോടിയില്‍ ചര്‍ച്ചയാകുന്ന പ്രധാനവിഷയങ്ങള്‍ ഒന്ന്  ഇറാൻ പിന്തുണയുള്ള ഹൂത്തി കലാപകാരികള്‍  യെമനിൽ നടത്തികൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ചും രണ്ട് അമേരിക്കയുടെ പുതിയ  പ്രസിഡന്റ് ആയി  തിരഞ്ഞെടുക്കപ്പെട്ട ജോ ബിഡനെക്കുറിച്ചും യു എസ്എയുമായുള്ള ബന്ധത്തെക്കുറിച്ചും  ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടക്കും.

അതേസമയം, സൗദി അറേബ്യയിൽ നടക്കുന്ന ജിസിസി ഉച്ചകോടിയിൽ ഈജിപ്തിന്റെ വിദേശകാര്യമന്ത്രി സാംമേ ഷൌക്കറി  പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്  റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോര്‍ട്ട്‌ ചെയ്യുന്നു..

Advertisment