റിയാദ്: നാല്പ്പത്തിയൊന്നാം ഗള്‍ഫ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യ ഒരുക്കുന്നത് അപൂർവ്വതകൾ നിറഞ്ഞ വേദി. ലോകം കണ്ണും നട്ടിരിക്കുന്ന ഖത്തർ ഉപരോധം അവസാനിപ്പിക്കുന്നതടക്കം വളരെ സുപ്രധാനമായ പ്രഖ്യാപനങ്ങൾക്ക് കാതോർക്കുന്ന ഉച്ചകോടി നടക്കുന്നത് തന്നെ സഊദിയിലെ പ്രകൃതി, പുരാതന സ്മാരകങ്ങള്‍, നാഗരികതകള്‍ കൊണ്ട് മനോഹാരിതമായ അൽ ഉലയിലാണെന്നത് ഏറെ ശ്രദ്ധേയമാണ്. 2021 ജനുവരി അഞ്ചിന് നടക്കുന്ന ഉച്ചകോടി മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.
/sathyam/media/post_attachments/Ywoa9f0nNAQGuLUIdYbz.jpg)
ഗൾഫ് ഭരണാധികാരികൾക്ക് സൗദിയുടെ മികച്ച മികവ് നേരിട്ട് വ്യക്തമാക്കുന്ന തരത്തിലാണ് വിജനമായ നാഗരികത ഉറങ്ങിക്കിടക്കുന്ന പ്രദേശത്തേക്ക് ഉച്ചകോടി മാറ്റിയത്. ഏവരെയും അമ്പരപ്പിക്കുന്ന കെട്ടിടത്തിന്‍റെ വീഡിയോ അൽ ഇഖ്‌ബാരിയ ചാനൽ പുറത്ത് വിട്ടു. ഇതിനോടകം ലക്ഷകണക്കിന് ആളുകളാണ് ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്.
കണ്ണാടി ചില്ലുകള്‍ ഉപയോഗിച്ച് പുറം ഭാഗത്ത് ക്ലാഡിംഗ് ചെയ്ത ലോകത്തെ ഏറ്റവും വലിയ കെട്ടിടമെന്നോണം ഗിന്നസ് ബുക്കിൽ ഇടം നേടിയ അൽ ഉലയിലെ ഏറെ കൗതുകം ഉളവാകുന്ന മറായ ഓഡിറ്റോറിയമായ ചില്ല് കൊട്ടാരത്തിലാണ് ഉച്ചകോടി അരങ്ങേറുന്നത്. നടക്കുക. ചതുരാകൃതിയിലുള്ള ഇതിന്റെ പുറം ഭാഗം 9,500 ലേറെ ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ കണ്ണാടി ചില്ലുകള്‍ ഉപയോഗിച്ചാണ് പൊതിഞ്ഞിരിക്കുന്നത്.
അഞ്ഞൂറ് സീറ്റുകളുള്ള, അല്‍ഉലയുടെ പ്രകൃതി ഭംഗിയും മാസ്മരികതയും അതേപോലെ പ്രതിഫലിപ്പിക്കുന്ന ഓഡിറ്റോറിയത്തിന്റെ ആകെ വിസ്തീര്‍ണം 6,500 ചതുരശ്രമീറ്ററാണ്. ഏവരെയും കണ്ണഞ്ചിപ്പിക്കുന്ന അത്യാധുനിക ചില്ലു കൊട്ടാരം 2018 ഡിസംബര്‍ 21 നാണ് പ്രശസ്ത സൗദി ഗായകന്‍ മുഹമ്മദ് അബ്ദുവിന്റെ സംഗീത വിരുന്നോടെയാണ് ഉദ്ഘാടനം ചെയ്‌തത്.
മൂന്നര വര്‍ഷം നീണ്ട ഖത്തര്‍ പ്രതിസന്ധിക്ക് അയവുണ്ടാക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ സൗദിഅറേബ്യ, കുവൈത്ത് അധികൃതര്‍ ഇത് സംബന്ധമായ സൂചന നല്‍കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ നാല് അറബ് രാജ്യങ്ങള്‍ 2017 ലാണ് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചത്.
ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കല്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീക്ഷണി ആഗോള മഹാമാരിയടക്കം മേഖലയിലെ അഭ്യന്തര പ്രശ്നങ്ങള്‍ എല്ലാ ഉച്ചകോടിയില്‍ ചര്‍ച്ചയാകും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us