ജി‍ഡിപി 7.5 ശതമാനം ഇടിഞ്ഞു,രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിൽ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: 2020-21 ലെ രണ്ടാം പാദത്തിലെ (ജൂലൈ-സെപ്റ്റംബർ) ജിഡിപി വളർച്ചാ നിരക്കുകൾ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ മന്ത്രാലയം പുറത്തുവിട്ടു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) ജൂലായ്- സെപ്തംബര്‍ കാലയളവില്‍ 7.5 ശതമാനം ഇടിഞ്ഞു.

ആദ്യപാദത്തില്‍ 23.9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഇത്. രണ്ട് പാദങ്ങളില്‍ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാങ്കേതിക മാന്ദ്യത്തെ (ടെക്‌നിക്കല്‍ റിസഷന്‍) അഭിമുഖീകരിക്കുന്നതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്‌പാദനം ജൂലായ്-സെപ്‌റ്റംബർ കാലയളവിൽ 7.5 ശതമാനം ഇടിഞ്ഞു. ആദ്യ സാമ്പത്തികപാദത്തിൽ 23.9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതിന്റെ പിന്നാലെയാണിത്.

രണ്ട് സാമ്പത്തികപാദങ്ങളിലും തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയതോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്.

Advertisment