New Update
/sathyam/media/post_attachments/wlAl4VzCh6JblHvKB5SK.jpg)
ഹൂസ്റ്റണ്‍: പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത് ആയിരങ്ങള്‍. അമേരിക്കയിലെ വംശീയവിവേചനത്തിന്റെ ഇരയായി കൊല്ലപ്പെട്ട ഫ്‌ളോയിഡ് ഹൂസ്റ്റണ്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ ഇനി അന്ത്യവിശ്രമം കൊള്ളും.
Advertisment
ബോക്‌സിംഗ് താരം ഫ്‌ളോയ്ഡ് മെയ്വെതറായിരുന്നു സംസ്‌കാരത്തിന്റെ ചെലവ് വഹിച്ചത്. സംസ്‌കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു.
/sathyam/media/post_attachments/yq2cgO17E0CZMG9h8ZFV.jpg)
മേയ് 25ന് മിനിയപ്പലീസ് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥനായ ഡെറക് ഷോവ് റോഡില്‍ കിടത്തി കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചാണ് ജോര്‍ജ് ഫ്‌ളോയിഡിനെ വധിച്ചത്.
അതേസമയം, ബലംപ്രയോഗിത്ത് കീഴ്‌പ്പെടുത്തി കഴുത്തുഞെരുക്കി ശ്വാസം മുട്ടിക്കുന്ന പൊലീസ് മുറ മിനിയപ്പലിസ് കോടതി നിരോധിച്ചു. ഫ്‌ളോയിഡിനെ കൊന്ന പൊലീസുകാരന്റെ ജാമ്യത്തുക 12.5 ലക്ഷം ഡോളറാക്കി വര്‍ധിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us