ഇഞ്ചി നടേണ്ടത് ഇങ്ങനെ…

Monday, May 3, 2021

വിഭവങ്ങളുടെയും രുചി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇഞ്ചി നല്ലൊരു ഔഷധം കൂടിയാണ്. അൽപ്പ സമയം ചെലവഴിച്ചാൽ നമ്മുടെ വീട്ടുവളപ്പിൽ തന്നെ ഇഞ്ചി എളുപ്പത്തിൽ വിളയിച്ചെടുക്കാം. നിലത്ത് ചെറിയ തടങ്ങളുണ്ടാക്കിയും ഗ്രോബാഗിലും ചാക്കിലുമൊക്കെ കൃഷി ചെയ്യാം.

നന്നായി മൂത്ത് പാകമായ ഇഞ്ചിയാണ് നടാനായി ഉപയോഗിക്കേണ്ടത്. ഒരു ബക്കറ്റിൽ അൽപ്പം പച്ചച്ചാണകം (ഏറ്റവും പുതിയ പച്ചച്ചാണകമാണ് ഏറ്റവും ഉത്തമം) എടുത്ത് അതിൽ അൽപ്പം വെള്ളവും ചേർത്തിളക്കുക. ഈ ചാണക കുഴമ്പിൽ 50 ഗ്രാം ട്രൈക്കോഡർമ ചേർത്തിളക്കിയാൽ രോഗ കീടങ്ങളുടെ ശല്യം കുറയും.

ഈ ചാണക കുഴമ്പിലേയ്ക്ക് നേരത്തെ വൃത്തിയാക്കി വെച്ചിരിക്കുന്ന ഇഞ്ചിയിടുക. അഞ്ച് മിനിറ്റ് ചാണക കുഴമ്പിലിട്ട ഇഞ്ചിയെടുത്ത് ഒരു ദിവസം തണലത്ത് ഉണക്കണം. തുടർന്ന് ഇതു വെയിൽ കൊള്ളാതെ തണുപ്പുള്ള സ്ഥലത്ത് മാറ്റിവയ്ക്കുകയും പാണലിന്റെ ഇല, ആര്യവേപ്പിന്റെ ഇല, അല്ലങ്കിൽ നല്ല തണുപ്പു കിട്ടുന്ന ഇലകളിട്ടു മൂടകയും ചെയ്യണം. ചാണകം മുക്കിയ ഇഞ്ചിക്ക് 15-20 ദിവസം കൊണ്ട് മുളവന്ന് തുടങ്ങും.ഇങ്ങനെ മുളവന്ന വിത്ത് ഇഞ്ചി മുറിച്ച് നടാം.

×