ഇഞ്ചിച്ചായയില്‍ ദിവസം തുടങ്ങാം

ഹെല്‍ത്ത് ഡസ്ക്
Monday, May 17, 2021

കട്ടന്‍ വെറൈറ്റികളില്‍ രുചിയിലും ഗുണത്തിലും ഏറ്റവും മുന്നില്‍ നില്‍ക്കും ഇഞ്ചിച്ചായ. ആന്റി ഓക്‌സിഡന്റുകള്‍, വൈറ്റമിന്‍, മിനറല്‍സ് എന്നിവ കൊണ്ട് സമ്പന്നമാണ് ഇഞ്ചി. ഇഞ്ചിച്ചായ ശീലമാക്കിയാലുള്ള ഗുണങ്ങള്‍ ഇവയാണ്.

 

ജിഞ്ചര്‍ ടീ തയ്യാറാക്കാം

ഇഞ്ചി – ചെറിയ കഷ്ണങ്ങളാക്കിയത് ഒരു ടീ സ്പൂണ്‍
തേയില – ഒരു ടീസ്പൂണ്‍
വെള്ളം – മൂന്ന് കപ്പ്
തേന്‍ – ടീ സ്പൂണ്‍ (ആവശ്യമെങ്കില്‍)
പാല്‍ – ഒരു കപ്പ് (ആവശ്യമെങ്കില്‍)
നാരങ്ങാ നീര് – മൂന്ന് ടീസ്പൂണ്‍
പുതിനയില – രണ്ട്

3 കപ്പ് വെള്ളം തിളപ്പിക്കുക. നന്നായി തിളച്ചുവരുമ്പോള്‍ ഇഞ്ചി ഇട്ടുകൊടുക്കുക. ശേഷം തേയില, പാല്‍, തേന്‍ എന്നിവ ചേര്‍ക്കുക. മൂന്ന് മിനുറ്റ് തിളപ്പിച്ച് നാരങ്ങാ നീരും പുതിനയിലയും കൂടി ചേര്‍ത്താല്‍ ജിഞ്ചര്‍ ടീ റെഡി.

ഗുണങ്ങള്‍

1, മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇഞ്ചിച്ചായ കുടിക്കുന്നത് നല്ലതാണത്രേ. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ളതിനാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ശരീരത്തിനും മനസിനും ഇത് നല്ലതാണ്. ചര്‍മ്മാരോഗ്യത്തിനും ഗുണം ചെയ്യും.

2, ദഹനപ്രശ്‌നങ്ങള്‍ക്ക് ചെറിയൊരു മരുന്നുകൂടിയാണ് ഇഞ്ചിച്ചായ. വെറുംവയറ്റില്‍ ജിഞ്ചര്‍ ടീ കഴിച്ചാല്‍ ദഹന അസ്വസ്ഥതയുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഇഞ്ചിയിലുള്ള സിഞ്ചിബര്‍ ബാക്ടീരിയയില്‍ നിന്നും വയറിനെ കാക്കും. അള്‍സര്‍ ഉള്ളവര്‍ക്കും നല്ലതാണ്.

3, രക്തയോട്ടം കൂട്ടാനും ഇഞ്ചിച്ചായ സഹായിക്കും. ഇഞ്ചിയിലെ ജിഞ്ചറോള്‍സ്, സിഞ്ചറോണ്‍ എന്നിവ ശരീരത്തെ ചൂടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

4, തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇഞ്ചിച്ചായ പരീക്ഷിക്കാവുന്നതാണ്. അമിത വിശപ്പിനൊപ്പം അനാവശ്യ കൊഴുപ്പിനേയും അകറ്റും. ദഹനപ്രക്രിയ വേഗത്തിലാക്കാനും ഇഞ്ചിച്ചായ ബെസ്റ്റാണ്. അല്‍ഷിമേഴ്‌സിനേയും ഹൃദ്രോഗത്തേയും വരെ ജിഞ്ചര്‍ ടീ പ്രതിരോധിക്കുമെന്ന് പറയുന്നവരുണ്ട്.

 

×