മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യം വീണ്ടും ; ത്രിപുരയില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനു ശേഷം ജീവനോടെ കത്തിച്ചു ; പെണ്‍കുട്ടിയെ കത്തിച്ചത് കാമുകനും അമ്മയും ചേര്‍ന്ന്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, December 8, 2019

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ലെ ശാ​ന്തി​ർ ബ​സാ​റിൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി പ​തി​നേ​ഴു​കാ​രി​യെ തീ​കൊ​ളു​ത്തി. ​കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ മാ​സ​ങ്ങ​ളോ​ളം ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​വും ന​ട​ന്ന​ത്.

കാ​മു​ക​നും അ​മ്മ​യും ചേ​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി​യെ തീ​കൊ​ളു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കാ​മു​ക​ൻ അ​ജ​യ് രു​ദ്ര​പോ​ൾ എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പെ​ൺ​കു​ട്ടി ചി​കി​ത്സ​യി​ലാ​ണ്.

ഒരു മാസം മുന്പ് പെ​ണ്‍​കു​ട്ടി​യെ വി​ട്ടു​ന​ല്‍​ക​ണ​മെ​ങ്കി​ല്‍ 50,000 രൂ​പ ന​ൽ​ക​ണ​മെ​ന്ന് കാ​മു​ക​നും സം​ഘ​വും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ന്നാ​ല്‍ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

×