കണ്ണൂര്‍ പേരാവൂരിൽ ഒഴുക്കിൽപെട്ട രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; ഒഴുക്കില്‍പ്പെട്ട രണ്ട് പേരെ കണ്ടെത്താനായില്ല

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

കണ്ണൂർ: പേരാവൂരിൽ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പി എച്ച് സിയിലെ നഴ്‌സ് നദീറയുടെ രണ്ടര വയസുകാരി മകൾ നുമ തസ്ലീനയുടെ മൃതദേഹമാണ് രാവിലെ ഏഴേമുക്കാലോടെ കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെയാണ് മലവെള്ളപ്പാച്ചിൽപ്പെട്ട് കുട്ടിയെ കാണാതായത്. അമ്മയുടെ കയ്യിൽ നിന്ന് തെന്നി വീണ് വെള്ളത്തിൽ ഒഴുകിപോവുകയായിരുന്നു.

Advertisment

ഇവിടെ കാണാതായ രണ്ടുപേരെ ഇനിയും കണ്ടെത്താനുണ്ട്. വെള്ളറയിലെ മണാലി ചന്ദ്രൻ (55), താഴെ വെള്ളറയിലെ രാജേഷ് എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്. കാണാതായവരെ കണ്ടെത്തുന്നതിനുൾപ്പെടെ സൈന്യത്തിന്‍റെ സഹായം ജില്ലാ ഭരണകൂടം തേടിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലയില്‍ പേമാരിയും ഉരുള്‍പൊട്ടലും കനത്തനാശം വിതച്ചിരിക്കുകയാണ്. നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. നെടുംപൊയില്‍, തുണ്ടിയില്‍ ടൗണില്‍ വെള്ളം കയറി. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കരകവിഞ്ഞൊഴുകുകയാണ്. കണ്ണൂരിൽ ഇന്നലെ നാലിടത്ത് ഉരുൾപൊട്ടിയിരുന്നു.

Advertisment