വയറുവേദനയെത്തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചു; സുഹൃത്തായ യുവാവിനെതിരെ പരാതിയുമായി കുടുംബം

author-image
Charlie
New Update
publive-image
Advertisment
കുഴിത്തുറ; വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചതില്‍ ദുരൂഹത. അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. കുഴിത്തുറ നിദ്രവിളയ്ക്കു സമീപം വാവറ പുളിയറത്തലവിളവീട്ടില്‍ സി.അഭിതയാണ് (19) ശനിയാഴ്ച മരിച്ചത്.
അഭിതയുടെ സുഹൃത്തായ യുവാവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അമ്മ തങ്കബായ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അഭിതയ്ക്ക് യുവാവ് വിവാഹവാഗ്ദാനം നല്‍കിയെന്നും പിന്നീട് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
വയറുവേദനയെ തുടര്‍ന്ന് അഭിതയെ നവംബര്‍ ഒന്നിന് മാര്‍ത്താണ്ഡം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായപ്പോള്‍ നാലിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നിദ്രവിള പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹ പരിശോധനാഫലം ലഭിച്ചശേഷമാകും കൂടുതല്‍ അന്വേഷണം.
Advertisment