ഹൈദരാബാദ്: പന്ത്രണ്ടുവയസുകാരിയെ കുറ്റിക്കാട്ടിലിട്ട് ബലാത്സംഗം ചെയ്ത കേസില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
/sathyam/media/post_attachments/eaVculbFkUeuLjwpqkZX.jpg)
തെലങ്കാനയിലെ ജോഗു ലംബ ഗദ്വാള്‍ ജില്ലയിലാണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പ്രതികളില്‍ രണ്ടുപേര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളും ഒരാള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. സംഭവം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തിനിടെ, പ്രതികളായ രണ്ടുപേര്‍ പെണ്‍കുട്ടിയെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പും ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. എന്നാല്‍ നാണക്കേട് ഭയന്ന് മാതാപിതാക്കള്‍ അന്ന് പരാതി നല്‍കാന്‍ തയ്യാറായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us