/sathyam/media/post_attachments/zWvkE68X1ljwQcJMZHbq.jpg)
തിരുവനന്തപുരം നെടുമങ്ങാട് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച 16കാരന്‍ പിടിയിലായി. പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. പീഡനത്തിന് ഒത്താശ ചെയ്ത ചുള്ളിമാനൂര്‍ സ്വദേശി സന്തോഷ് എന്നയാളും പിടിയിലായി.മുഖ്യപ്രതിയുടെ അമ്മയുടെ സുഹൃത്താണ് പിടിയിലായ സന്തോഷ്. പെണ്‍കുട്ടി നാലാം ക്ലാസില്‍ പഠിക്കുമ്പോഴും പീഡനത്തിനിരയായതായി മൊഴി ലഭിച്ചിട്ടുണ്ട്. ഇതില്‍ പ്രതിയായ ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.
വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനിയെയാണ് സുഹൃത്തായ 16-കാരനും സന്തോഷും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് 16-കാരനും സന്തോഷും പെണ്‍കുട്ടിയെ വഴിയില്‍നിന്ന് കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ചുള്ളിമാനൂരിലെ സന്തോഷിന്റെ വീട്ടിലെത്തിച്ചു. ഇവിടെവെച്ച് 16-കാരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സന്തോഷാണ് ഇതിന് അവസരമൊരുക്കി നല്‍കിയത്. തുടര്‍ന്ന് ഉച്ചയോടെ പെണ്‍കുട്ടിയെ ഇവര്‍ വീണ്ടും കാറില്‍ കയറ്റി വഴിയില്‍ ഇറക്കിവിട്ടു..
കുട്ടി ക്ലാസിലെത്തിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ഇതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി സംഭവിച്ച കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞത്. വിശദമായ കൗണ്‍സിലിങ്ങില്‍ നാലുവര്‍ഷം മുമ്പ് ബന്ധു പീഡിപ്പിച്ച വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us