ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി പത്തൊൻപത്കാരി മരിച്ച സംഭവത്തിൽ രാജ്യമെമ്പാടും പ്രതിഷേധം കത്തി പടരുകയാണ്. രാജ്യത്തെ തന്നെ ഞെട്ടിച്ച ഹത്രാസ് പീഡനത്തിന് പിന്നാലെ ബല്‍റാംപൂരിലും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
/sathyam/media/post_attachments/QUsISx4gNt8aEwUpcn7Z.jpg)
ഉത്തർപ്രദേശിൽ പെൺകുട്ടികൾ സുരക്ഷിതരല്ലെന്നും, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപ്പാക്കുന്നത് കാട്ടുനീതിയാണെന്നും പ്രിയങ്ക പറഞ്ഞു. അസംഗഢിലും ബാഗ്പതിലും ബുലന്ദ് ഷഹറിലുമെല്ലാം പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുകയാണ്. മാർക്കറ്റിംഗിലൂടെയും വാചക കസർത്തിലൂടെയും ക്രമസമാധാനം പാലിക്കാനാവില്ല. ഇനിയെങ്കിലും മുഖ്യമന്ത്രി ഉത്തരവാദിത്വം കാണിക്കൂവെന്നും പ്രിയങ്ക പറഞ്ഞു.
ഹസ്രത്ത് സംഭവത്തിൽ രാജ്യമാകെ പ്രതിഷേധം നടക്കുന്നതിനിടയിലാണ് ഉത്തർപ്രദേശിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകുന്നത്. ഹസ്രത്തിലെ പെൺകുട്ടിയുടെ മൃതദേഹം പോലീസ് ഇടപ്പെട്ട് ബലമായി സംസ്ക്കരിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് നടന്നത്. പോലീസിന് ഇതിനുള്ള അധികാരം കൊടുത്തത് ആരാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ചോദിക്കുന്നത്. ദളിതർക്ക് നേരെയുള്ള ആക്രമണങ്ങൾ ഉത്തർ പ്രദേശിൽ പതിവായിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us