കാമുകന്‍മാരില്ലാത്ത വിദ്യാര്‍ത്ഥിനികളെ പ്രവേശിപ്പിക്കില്ലെന്ന് പ്രചാരണം; പൊലീസില്‍ പരാതി നല്‍കി കോളേജ് അധികൃതര്‍

New Update

publive-image

ചെന്നൈ: കാമുകന്മാരില്ലാത്ത വിദ്യാര്‍ത്ഥിനികളെ കോളേജില്‍ പ്രവേശിപ്പിക്കില്ലെന്ന് വ്യാജ സര്‍ക്കുലര്‍ പ്രചരിച്ച സംഭവത്തില്‍ കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. തമിഴ്‌നാട്ടിലെ എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടേതെന്ന പേരിലാണ് വ്യാജ സര്‍ക്കുലര്‍ പ്രചരിച്ചത്.

Advertisment

ത്തരം വ്യാജരേഖകള്‍ നിര്‍മിക്കുകയോ പ്രചരപ്പിക്കുകയോ ചെയ്യുന്ന വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് പുറത്താക്കുകയും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ നിരന്തരം ഇ-മെയില്‍ വഴി സര്‍ക്കുലറുകള്‍ അയയ്ക്കാറുണ്ടെന്നും അത് വിദ്യാര്‍ഥികള്‍ ദുരുപയോഗം ചെയ്തതാകമെന്നും കോളേജ് രജിസ്ട്രാര്‍ സേതുരാമന്‍ പറഞ്ഞു.

കോളേജിന്റെ ഔദ്യോഗികമുദ്രയോടെ രജിസ്ട്രാറുടെ പേരില്‍ പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജമാണെന്നും കോളേജിന്റെ പേര് കളങ്കപ്പെടുത്താന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി. എല്ലാ പെണ്‍കുട്ടികളും കോളേജ് ക്യാംപസ്സിനുള്ളില്‍ കാമുകന്മാര്‍ക്കൊപ്പമാകണമെന്നും കാമുകന്മാരില്ലാത്ത പെണ്‍കുട്ടികളെ ക്യാംപസിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും തരത്തിലാണ് സര്‍ക്കുലര്‍ പ്രചരിച്ചത്.

Advertisment