കുവൈത്ത് : 14 രാജ്യങ്ങളിലും കേരളത്തിലും ശക്തമായ സാനിധ്യമായ രാഷ്ട്രീയ സാമുദായിക രഹിത പ്രവാസി കൂട്ടായമയായ ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേഷന്റെ (ജികെപിഎ) ദ്വിദിന സംസ്ഥാനതല പ്രതിനിധി സമ്മേളനം തൃശ്ശൂരിൽ മംഗള ടവറിൽ ആരംഭിച്ചു.
ആക്റ്റിംഗ് സ്റ്റേറ്റ് സെക്രെട്ടറി ബഷീർ ചേർത്തല സ്വാഗതം പറഞ്ഞ യോഗത്തിൽ രാഷ്ട്രീയ ഇടപെടലിൽ ജീവൻ നഷ്ടപ്പെട്ട കൊല്ലം സുഗതന്റെ വർക്ക്ഷോപ്പ് നിർമ്മാണം പൂർത്തിയാക്കുവാനും കണ്ണൂരിൽ സാജന്റെ വിഷയത്തിൽ പ്രത്യക്ഷ സമരത്തിൽ രംഗത്ത് ഇറങ്ങുകയും ചെയ്ത സംഘടന ആഗോള തലത്തിൽ പ്രവാസിക്ഷേമരംഗത്ത് മുഖ്യമായ പങ്ക് വഹിക്കുന്നു എന്ന് അധ്യക്ഷൻ ആക്റ്റിംഗ് പ്രസിഡന്റ് റെജി ചിറയത്ത് അറിയിച്ചു.
സ്ഥാപക കോർ വൈസ് ചെയർമാൻ ബേബിച്ചൻ ജോസഫ് ആദ്യ ദിന പൊതുയോഗം ഉത്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് റെജി ചിറയത്ത്, ആക്റ്റിംഗ് സെക്രെട്ടറി ബഷീർ ചേർത്തല, രക്ഷാധികാരി ഡോ: സോമൻ, സ്റ്റേറ്റ് പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി, മെംബെർഷിപ്പ് കോർഡിനേറ്റർ സൈമൺ അലസാണ്ടർ , സ്റ്റേറ്റ് ട്രഷറർ എം എം അമീൻ എന്നിവർ നേതൃത്വം നൽകി.
കോർ അഡ്മിന്മാരാ റഷീദ് പുതുക്കുളങ്ങര, ഷിഹാബ് ഖാൻ, മുബാറക്ക് കാമ്പ്രത്ത്, ഖത്തർ ചാപ്റ്റർ സെക്രെട്ടറി സീനാ വഹാബ്, കുവൈത്ത് ചാപ്റ്റർ ട്രഷറർ ലെനീഷ് കെവി, യുഎഇ ചാപ്റ്റർ രക്ഷാധികാരി അസീസ് മച്ചാട്, സൗദി ചാപ്റ്റർ പ്രസിഡന്റും ഗ്ലോബൽ പ്രൊജക്റ്റ് കോർഡിനേറ്റരും ആയ മജീദ് പൂളക്കാടി എന്നിവർ ക്ഷണിയിതാക്കൾ ആയിരുന്നു.
14 ജില്ലകളിൽ നിന്നും 4 വീതം ജില്ലാ പ്രതിനിധികൾ ആണു സമ്മേളനത്തിൽ പങ്കെടുത്തത്. പ്രവാസി വിഷയങ്ങളിൽ മുഖ്യധാരയിൽ സർക്കാറിന്റെ പ്രവാസി വകുപ്പുമായ് സഹകരിചും ന്യൂനതകൾ കണ്ടെത്തി പരിഹരിക്കാൻ ഇടപെട്ടും പരിഹാരം കാണാൻ സംഘടന പ്രതിജ്ഞാബദ്ധമാണു എന്ന് പ്രഖാപനം ഉണ്ടായി!