ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചികയില്‍ റാങ്കിങില്‍ ഇന്ത്യ താഴേക്ക്; 79ല്‍ നിന്ന് വീണത് 105ലേക്ക്‌

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചിക പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. 26 പടികളിറങ്ങി ഇന്ത്യ 105-ാം സ്ഥാനത്തെത്തി. പോയ വര്‍ഷം ഇന്ത്യ 79-ാം സ്ഥാനത്തായിരുന്നു. കാനഡയിലെ ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ലോക സാമ്പത്തിക സ്വാതന്ത്ര്യം സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വരുംതലമുറ സാമ്പത്തിക പരിഷ്കാരങ്ങൾ, രാജ്യാന്തര വ്യാപാരത്തിനുള്ള സൗകര്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു റാങ്കിംഗ്. 2018ലെ ഡേറ്റ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. ഹോങ്കോംഗും സിംഗപ്പൂരുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. കോംഗോയാണ് ഏറ്റവും പിന്നിൽ.

ചൈന 124-ാം സ്ഥാനത്താണ്. 162 രാജ്യങ്ങളുടെ നയങ്ങളും സ്ഥാപനങ്ങളും വിശകലനം ചെയ്താണ് സാമ്പത്തിക സ്വാതന്ത്ര്യ സൂചിക റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

Advertisment