ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് രൂപീകരിച്ചു; ജോര്‍ജ് കള്ളിവയലില്‍-ആഗോള പ്രസിഡന്റ്, ജോര്‍ജ് കാക്കനാട്ട്-ജനറല്‍ സെക്രട്ടറി, ട്രഷറര്‍ ഉബൈദ് എടവണ്ണ്, സത്യം ഓണ്‍ലൈന്‍ ഡയറക്ടര്‍ സണ്ണി മണര്‍കാട്ട് -ജോയിന്റ് ട്രഷറര്‍ 

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കൊച്ചി: വിവിധ രാജ്യങ്ങളിലെ മലയാളി മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് (ജിഎംപിസി) രൂപീകരിച്ചു. മലയാളി പ്രസ് ക്ലബിന്റെ ആഗോള സ്ഥാപക പ്രസിഡന്റായി ദീപിക അസോസിയേറ്റ് എഡിറ്ററും ന്യൂഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിനെയും ആഗോള ജനറല്‍ സെക്രട്ടറിയായി നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ടിനെയും തെരഞ്ഞെടുത്തു. സത്യം ഓണ്‍ലൈന്‍ ഡയറക്ടര്‍ സണ്ണി മണര്‍കാട്ടാണ് ജോയിന്റ് ട്രഷറര്‍.

Advertisment

publive-image

മറ്റ് ഭാരവാഹികള്‍:

ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍: സോമന്‍ ബേബി (ബഹ്‌റിന്‍), ഡോ. കൃഷ്ണ കിഷോര്‍ (യുഎസ്എ).

വൈസ് പ്രസിഡന്റുമാര്‍: സജീവ് കെ. പീറ്റര്‍ (കുവൈറ്റ്), അനില്‍ അടൂര്‍ (തിരുവനന്തപുരം), നിഷ പുരുഷോത്തമന്‍ (എറണാകുളം), പി. ബസന്ത് (ന്യൂഡല്‍ഹി).

publive-image

ട്രഷറര്‍: ഉബൈദ് ഇടവണ്ണ (സൗദി അറേബ്യ).

ജോയിന്റ് സെക്രട്ടറിമാര്‍: എം.സി.എ. നാസര്‍ (ദുബായ്), ചിത്ര കെ. മേനോന്‍ (കാനഡ), പി.ടി. അലവി (സൗദി അറേബ്യ), ജോസ് കുമ്പിളുവേലില്‍ (ജര്‍മനി).

ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍: ആര്‍.എസ്. ബാബു (ചെയര്‍മാന്‍, കേരളാ മീഡിയ അക്കാദമി), പി.പി. ജെയിംസ് (എറണാകുളം), പി.പി. ശശീന്ദ്രന്‍ (കണ്ണൂര്‍), ലിസ് മാത്യു (ന്യൂഡല്‍ഹി), കമാല്‍ വരദൂര്‍ (കോഴിക്കോട്).

എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍: എന്‍. അശോകന്‍, ജോണ്‍ മുണ്ടക്കയം, ജി.കെ. സുരേഷ് ബാബു, ഡോ. എന്‍.പി. ചന്ദ്രശേഖരന്‍, വി.എസ്. രാജേഷ്, പി.എം. നാരായണന്‍, മാധവ്ദാസ് ഗോപാലകൃഷ്ണന്‍, ജെ. ഗോപീകൃഷ്ണന്‍, അളകനന്ദ, ഷാലു മാത്യു, സനല്‍കുമാര്‍, ടോമി വട്ടവനാല്‍, സുബിത സുകുമാര്‍, താര ചേറ്റൂര്‍ മേനോന്‍, ജോണ്‍സണ്‍ മാമലശേരി, രാജേഷ് കുമാര്‍.

publive-image

ലോഗോ പ്രകാശനം നാളെ

ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്റെ (ജിഎംപിസി) ലോഗോ പ്രകാശനം ജനുവരി രണ്ട് ശനിയാഴ്ച വൈകുന്നേരം നാലിന് കോഴിക്കോട് പ്ലസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള നിര്‍വഹിക്കും.

കോഴിക്കോട് എംപി എം.കെ. രാഘവന്‍, മാതൃഭൂമി മാനേജിംഗ് ഡയറക്ടറും എംപിയുമായ എം.വി. ശ്രേയാംസ്‌കുമാര്‍, കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പി.പി. ശശീന്ദ്രന്‍, കമാല്‍ വരദൂര്‍, കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്‍, ജിഎംപിസി ആഗോള പ്രസിഡന്റ് ജോര്‍ജ് കള്ളിവയലില്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, ജോയിന്റ് ട്രഷറര്‍ സണ്ണി മണര്‍കാട്ട് എന്നിവര്‍ പ്രസംഗിക്കും.

ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്റെ ഔപചാരികമായ ഉദ്ഘാടനം ജനുവരി ആറിനു തിരുവനന്തപുരത്ത് കേരളാ ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. ബുധനാഴ്ച വൈകുന്നേരം അഞ്ചിനു മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisment