/sathyam/media/post_attachments/8BE3qT3SZ4PcwasQrd03.jpg)
ലണ്ടന്‍: മറ്റൊരു ലോകമഹായുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ബ്രിട്ടീഷ് സേന മേധാവി നിക്ക് കാര്‍ട്ടര്‍. ലോകമഹായുദ്ധങ്ങളില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരമര്‍പ്പിക്കുന്ന 'റിമബറന്‍സ് സന്‍ഡേ'യുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയത്.
ആഗോള അനിശ്ചിതത്വവും കൊവിഡ് മഹാമാരിയുമാണ് അദ്ദേഹം കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രാദേശിക സംഘര്‍ഷങ്ങള്‍ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഘര്‍ഷങ്ങള്‍ നമ്മുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചേക്കം.
മൂന്നാം ലോകമഹായുദ്ധത്തിന് സാധ്യതയുണ്ടോയെന്ന് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അപകടകരമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതിനെക്കുറിച്ചും നാം ബോധവാന്മാരാകണമെന്നും മുന്‍ യുദ്ധങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍ക്കുന്നത് തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധത്തിലേക്ക് പോകുന്നത് അനിവാര്യമെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ നാം യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് ഓര്‍ക്കണമെന്നും അത് മറന്നാല്‍ വന്‍ അപകടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us