പനാജി: കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള സുപ്രധാന നീക്കവുമായി ഗോവ ഗവൺമെന്റ്. ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി നടത്തുകയാണ് സർക്കാർ പദ്ധതിയിടുന്നത്. സംസ്ഥാന ആരോഗ്യവകുപ്പാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്.
/sathyam/media/post_attachments/oHQdDLw2ovTzS0LDreNl.jpg)
ആരോഗ്യവകുപ്പിന്റെ നിർദേശം നിയമവകുപ്പ് പരിശോധിച്ചു. എന്നാൽ മന്ത്രിസഭയിൽ പുതിയ നീക്കത്തിനെതിരെ എതിർപ്പ് ഉയരാൻ സാധ്യതയുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദേശത്തിന്റെ നിയമവശങ്ങൾ പരിശോധിച്ചതായി ഗോവൻ നിയമമന്ത്രി നിലേഷ് കർബാൽ അറിയിച്ചു.
ഔഷധ ആവശ്യങ്ങൾക്കായി നിയന്ത്രിത രീതിയിലുള്ള കൃഷി മാത്രമാണ് പദ്ധതിയിടുന്നത്. ഇതുവഴി കഞ്ചാവ് മരുന്ന് കമ്പനികൾക്ക് നേരിട്ട് വിൽക്കുകയാണ് പദ്ധതിയെന്നും കർബ പറയുന്നു.
1985 ൽ എൻഡിപിഎസ് നിയമത്തിന് മുമ്പ് കഞ്ചാവിന് രാജ്യത്ത് നിരോധനമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.