ആരാധകരുടെ കാത്തിരിപ്പിന് അവസാനം; ഇറ്റാലിയൻ സീരി എയിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ഫ്രീകിക്ക് ഗോൾ... 

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ഇറ്റാലിയൻ സീരി എയിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ഫ്രീകിക്ക് ഗോൾ. ടോറിനോയ്ക്കെതിരെ ഫ്രീകിക്കിലൂടെ ഗോൾനേടിയ താരം സീസണിൽ 25 ഗോൾ എന്ന നേട്ടത്തിലുമെത്തി. യുവെന്റസിലെത്തിയ ശേഷമുള്ള 43–ാം ഫ്രീകിക്ക് ശ്രമത്തിലാണു താരം ലക്ഷ്യം കണ്ടത്.

Advertisment

publive-image

പൗളോ ഡിബാല, യുവാൻ ക്വാഡ്രാഡോ എന്നിവരാണു മറ്റു സ്കോറർമാർ. ഒരു ഗോൾ ടോറിനോ താരം കോഫി ജിജിയുടെ ബൂട്ടിൽനിന്ന്. ലീഗിൽ 8 റൗണ്ട് മത്സരങ്ങൾ ശേഷിക്കെ യുവെയ്ക്ക് ഒന്നാം സ്ഥാനത്ത് 7 പോയിന്റ് ലീഡ്. എസി മിലാനോടു 0–3നു തോറ്റതാണു 2–ാം സ്ഥാനക്കാരായ ലാസിയോയ്ക്കു തിരിച്ചടിയായത്. ഹാകൻ കാലനോഗ്ലു, സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, ആന്റെ റെബിച് എന്നിവർ മിലാനായി ഗോളടിച്ചു.

റെക്കോർഡ് റോണോ

1. 6 പതിറ്റാണ്ടിനിടെ ഒരു സീരി എ സീസണിൽ 25 ഗോളുകൾ നേടുന്ന ആദ്യ യുവെ താരം. 1960–61 സീസണിൽ ക്ലബ്

ഇതിഹാസം ഒമർ സിവോറി നേടിയ റെക്കോർഡിനൊപ്പം.

2. ഇംഗ്ലിഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ, ഇറ്റാലിയൻ

സീരി എ എന്നിവയിലെല്ലാം ഒരു സീസണിൽ 25 ഗോൾ നേടുന്ന ആദ്യ താരം.

cristiano ronaldo sports news
Advertisment