കേരളം

കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് എങ്കിലും എടുത്ത ഉപഭോക്താക്കള്‍ക്ക് ആറുമാസ അധിക വാറണ്ടിയുമായി ഗോദ്‌റെജ് അപ്ലയന്‍സസ്

ടെക് ഡസ്ക്
Monday, July 19, 2021

കൊച്ചി: കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് എങ്കിലും എടുത്ത ഉപഭോക്താക്കള്‍ക്ക് എല്ലാ ഗോദ്‌റെജ് അപ്ലയന്‍സുകളിലും ആറു മാസ അധിക സൗജന്യ വാറണ്ടി ലഭിക്കും. ഏതു ചാനലിലൂടെ വാങ്ങിയാലും ഗോദ്‌റെജ് അപ്ലയന്‍സസിന്റെ ഉപഭോക്താക്കള്‍ക്ക് ആഗസ്റ്റ് 22 വരെ ഈ ആനുകൂല്യം ലഭ്യമാകും.

ഉത്തരവാദിത്തമുള്ള ബ്രാന്‍ഡ് എന്ന നിലയിലും ഇന്ത്യയുടെ കൊറോണ വാക്‌സിനേഷന്‍ യത്‌നത്തിലെ കോള്‍ഡ് ചെയിന്‍ സാങ്കേതികവിദ്യാ പങ്കാളി എന്ന നിലയിലും കോവിഡിനെ നേരിടാന്‍ വാക്‌സിനുള്ള പങ്കിനെ കുറിച്ചു തങ്ങള്‍ക്ക് ബോധ്യമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്‌റെജ് അപ്ലയന്‍സസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ കമല്‍ നന്തി പറഞ്ഞു.

വാക്‌സിനേഷനെ പ്രോല്‍സാഹിപ്പിക്കാനുള്ള ഈ നീക്കത്തെ തങ്ങളുടെ വ്യാപാര പങ്കാളികളും ഉപഭോക്താക്കളും പൂര്‍ണ മനസോടെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിനു വേണ്ടിയുള്ള അള്‍ട്രാ ലോ ടെമ്പറേച്ചര്‍ ഫ്രീസറുകള്‍ പോലുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതികവിദ്യകള്‍ ഇന്ത്യയിലെ വാക്‌സിനേഷന്‍ യത്‌നത്തിനു വേണ്ടി നല്‍കിയ ബ്രാന്‍ഡു കൂടിയാണിത്.

കൊറോണ വൈറസിനെതിരെ 99.99 ശതമാനം അണുനശീകരണ ശക്തിയുള്ള ആദ്യ വാഷിങ് മെഷീന്‍, വൈറസിനെ നശിപ്പിക്കുന്ന സവിശേഷതയുള്ള എസി, യുവിസി അണുനശീകരണ ഉപകരണമായ വൈറോഷീല്‍ഡ് തുടങ്ങിയവ അവതരിപ്പിച്ച ബ്രാന്‍ഡു കൂടിയാണ് ഗോദ്‌റെജ് അപ്ലയന്‍സസ്.

×