മക്കയിൽ നിർമ്മിച്ചെന്നു കരുതപ്പെടുന്ന പതിമൂന്ന് നൂറ്റാണ്ട് പഴക്കമുള്ള സ്വർണനാണയം ലേലത്തിൽ വിറ്റുപോയത് 33 കോടി രൂപയ്ക്ക്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ്: മക്കയിൽ നിർമ്മിച്ചെന്നു കരുതപ്പെടുന്ന സ്വർണനാണയം ലേലത്തിൽ വിറ്റുപോയത് 33 കോടി രൂപയ്ക്ക്. പതിമൂന്ന് നൂറ്റാണ്ട് പഴക്കമുള്ള സ്വർണനാണയമാണ് 33,22,43,000 (47 ലക്ഷം ഡോളര്‍ ) രൂപയ്ക്ക് വിറ്റുപോയത്.

Advertisment

publive-image

ലണ്ടനിൽ ബ്രിട്ടീഷ് ഓക്ഷൻ ഹൗസ് മോർട്ടൻ ആൻഡ് ഈഡൻ ലേലത്തിൽ ആണ് നാണയം വിറ്റത്. ഹിജ്റ 105ൽ നിർമിച്ചതെന്ന് കരുതുന്ന ഇസ്ലാമിക നാണയമാണ് ഇത്.

22 കാരറ്റ് സ്വർണത്തിലാണ് നാണയത്തിന്റെ നിർമാണം. നാണയത്തിന് 20 മില്ലിമീറ്റർ വ്യാസവും നാലേകാൽ ഗ്രാം തൂക്കവുമുണ്ട്. ലേലത്തിൽ വിൽപന നടത്തുന്ന ലോകത്തിലെ രണ്ടാമത്തെ ഇസ്ലാമിക നാണയവുമാണിത്.

ഖുർആനിക വചനങ്ങൾ രേഖപ്പെടുത്തിയ നാണയം മക്കയ്ക്കും മദീനക്കുമിടയിൽ ബനീ സുലൈം പ്രദേശത്തെ ഒരു ഖനിയിൽ നിന്നുള്ള സ്വർണത്തിൽ നിർമിച്ചതാണെന്നാണ് നിഗമനം.

Advertisment