Advertisment

മു​ക്കു​പ​ണ്ടം പ​ണ​യംവെ​ച്ച്‌​ പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സ്; ഒ​രാ​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു

New Update

പ​ന്ത​ളം: മു​ക്കു​പ​ണ്ടം പ​ണ​യംവെ​ച്ച്‌​ പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ളെ പ​ന്ത​ളം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മൂ​വാ​റ്റു​പു​ഴ ആ​വോ​ലി ആ​നി​ക്കാ​ട് പാ​ണ്ട​ന്‍​പാ​റ​യി​ല്‍ രാ​ജേ​ഷാ​ണ്​ (38) പി​ടി​യി​ലാ​യ​ത്. കേ​സി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Advertisment

publive-image

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ 12.30ഓ​ടെ മി​നി മു​ത്തൂ​റ്റിന്‍റെ പ​ന്ത​ളം ശാ​ഖ​യി​ലാ​ണ് ത​ട്ടി​പ്പ്​ ന​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. അ​ഞ്ച്​ മു​ക്കു​പ​ണ്ട വ​ള​ക​ളാ​ണ്​ സ്വ​ര്‍​ണ​മെ​ന്ന വ്യാ​ജേ​ന​ പ​ണ​യം വെ​ക്കാ​നെ​ത്തി​യ​ത്.

തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യാ​യി ആ​ധാ​ര്‍ കാ​ര്‍​ഡും ന​ല്‍​കി. വ​ള​ക​ള്‍ ഉ​ര​ച്ചു​നോ​ക്കി​യ​പ്പോ​ള്‍ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന്​ മ​ന​സ്സി​ലാ​യി. ആ​ധാ​ര്‍ കാ​ര്‍​ഡ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ അ​തും വ്യാ​ജ​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി. ഇ​തോ​ടെ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ഇ​യാ​ളെ ത​ട​ഞ്ഞു​െ​വ​ച്ച്‌​ പൊ​ലീ​സി​ല്‍ അ​റി​യി​ച്ചു. പെ​യി​ന്‍​റ്, ടൈ​ല്‍​സ്​ പ​ണി​ക്കാ​രെ​ന്ന വ്യാ​ജേ​ന മു​റി​യെ​ടു​ത്ത്​ മൂ​വാ​റ്റു​പു​ഴ​യി​ലാ​ണ്​ സം​ഘം താ​മ​സി​ക്കു​ന്ന​ത്.വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണി​യാ​ള്‍.

gold covering case5
Advertisment