സ്വര്‍ണവില കുതിച്ചുയരുന്നു; പവന്‍വില 37400 ആയി, മൂന്ന് ദിവസത്തിനിടെ ഉണ്ടായത് 800 രൂപയുടെ വര്‍ധനവ്‌

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37400 രൂപയായി. ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 15 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4675 രൂപയായി.

Advertisment

publive-image

തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞദിവസം 160 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്നലെയും ഇന്നുമായി 640 രൂപ കൂടി വര്‍ധിച്ചതോടെ മൂന്നു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 800 രൂപയാണ് ഉയര്‍ന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്.

gold price gold price hike
Advertisment