ന്യൂസ് ബ്യൂറോ, കൊച്ചി
 
                                                    Updated On
                                                
New Update
സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് കുതിപ്പു തുടരുന്നു. ഇന്ന് പവന് 240 രൂപ ഉയർന്നതോടെ വില 38,120 രൂപയായി. ഗ്രാമിന് 30 രൂപ ഉയർന്ന് വില 4765 രൂപയുമായി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) വില റെക്കോർഡ് ഉയരത്തിനു തൊട്ടടുത്താണ്. വ്യാപാരത്തിനിടെ 1996 ഡോളർ വരെ എത്തിയ വില 1990 നിലവാരത്തിലാണ്. 1917.90 ഡോളറാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന വില.
Advertisment
/sathyam/media/post_attachments/DeeYJ4TwKwdC8vTntpSm.jpg)
7 മാസത്തിനുള്ളിൽ രാജ്യത്ത് സ്വർണത്തിനുണ്ടായ വില വർധന 30 ശതമാനത്തിനു മുകളിലാണ്. ഈ വർഷം മാത്രം കേരളത്തിൽ പവന് കൂടിയത് 9120 രൂപയാണ്. ഗ്രാമിന് 1170 രൂപയും കൂടി. ഒരു വർഷം കൊണ്ട് 12,400 രൂപ പവനു കൂടി. കഴിഞ്ഞ രണ്ടു മാസംകൊണ്ട് കൂടിയത് ഏകദേശം 6200 രൂപ.
ദേശീയ ബുള്ള്യൻ വിപണിയിൽ 10 ഗ്രാമിന്റെ വില 51,000 രൂപയ്ക്കു മുകളിലായി. ഒരു കിലോ തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് 52.5 ലക്ഷം രൂപയ്ക്കു മുകളിലായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us