ന്യൂസ് ബ്യൂറോ, കൊച്ചി
 
                                                    Updated On
                                                
New Update
കൊച്ചി: റെക്കോര്‍ഡുകള്‍ അനുദിനം തിരുത്തി സ്വര്‍ണവില മുന്നോട്ട് തന്നെ. ഇന്ന് പവന് 600 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 39200 രൂപ നല്‍കണം. ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 75 രൂപയാണ് ഉയര്‍ന്നത്. 5000 രൂപയിലേക്കാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില നീങ്ങുന്നത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 4900 രൂപ നല്‍കണം.
Advertisment
/sathyam/media/post_attachments/F21b0frXKbMoo5t2xduj.jpg)
നേരത്തെ തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കഴിഞ്ഞ ആറുദിവസമായി വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. പത്ത് ദിവസം കൊണ്ട് പവന് 2500 രൂപയാണ് വര്‍ധിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us