New Update
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 160 രൂപ കുറഞ്ഞ പവന്‍ വില ഇന്ന് 280 രൂപ ഉയര്‍ന്ന് 37,640ല്‍ എത്തി. 4,705 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയില്‍ 160 രൂപകുറഞ്ഞ് 37,360 രൂപയിലെത്തിയതിനുശേഷമാണ് വിലവര്‍ധന.
Advertisment
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,912.11 ഡോളര്‍ നിലവാരത്തിലാണ്. വിലയില്‍ 0.3ശതമാനമാണ് വര്‍ധനവുണ്ടായത്. യുഎസ് ഡോളറിന്റെ തളര്‍ച്ചയാണ് സ്വര്‍ണത്തിന് നേട്ടമായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്.