സംസ്ഥാനത്ത് സ്വർണവില കൂടി, രണ്ട് ദിവസംകൊണ്ട് വർധിച്ചത് 320 രൂപ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, April 8, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർധനവ്. പവന് 200 രൂപ കൂടി 34,120 രൂപയായി. ഗ്രാമിന് 25 രൂപ ഉയർന്ന് 4265ൽ എത്തി. തുടർച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ മുതൽ വീണ്ടും ഉയരുകയായിരുന്നു.

രണ്ടു ദിവസം കൊണ്ട് സ്വർണവിലയിൽ 320 രൂപയുടെ വർധനവാണ് സംഭവിച്ചത്. വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് അറുപതു രൂപയാണ് വർധിച്ചത്. സമീപ ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.

സ്വർണ വിലയിൽ ഏതാനും നാളുകളായി ഏറ്റക്കുറച്ചിലാണ് പ്രകടമാവുന്നത്. മാർച്ച് 31 ന് സംസ്ഥാനത്ത് സ്വർണ വില 32,880 രൂപയിലെത്തിയിരുന്നു.

സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു മാർച്ച് മാസം അവസാനത്തേത്. വരുംദിവസങ്ങളിലും സ്വർണം സ്ഥിരത പ്രകടിപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന.

×