ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കൊച്ചി: സംസ്ഥാനത്തു സ്വർണവില കുതിക്കുന്നു. ഇന്നു പവന് 360 രൂപ ഉയർന്നതോടെ വില 36,160 രൂപയായി. ഗ്രാമിന് 45 രൂപ ഉയർന്നു. 4,520 രൂപയാണ് ഒരു ഗ്രാം പൊന്നിന്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നതാണ് കേരളത്തിലും പ്രതിഫലിച്ചത്.
Advertisment
ജനുവരി ആദ്യം കേരളത്തിൽ ഒരു പവന്റെ വില 29,000 രൂപയായിരുന്നു. ഗ്രാമിന് 895 രൂപയാണ് 6 മാസത്തിനുള്ളിൽ കൂടിയത്. ജനുവരി ഒന്നിന് ഗ്രാമിന് 3,625 രൂപയായിരുന്നു വില. ഒരു വർഷത്തിനുള്ളിൽ പവന് 11,800 രൂപ കൂടി.
ഇന്ത്യ–ചൈന സംഘർഷത്തിന് അയവു വരാത്തതും കോവിഡ് പ്രതിസന്ധി തുടരുന്നതുമാണു രാജ്യാന്തര തലത്തിൽ സ്വർണത്തിനു ഡിമാൻഡ് ഉയരാൻ കാരണമാകുന്നത്.