സ്വ​ര്‍​ണ വി​ല​യി​ല്‍ ക​ന​ത്ത ഇ​ടി​വ്; പ​വ​ന് 36,400 രൂ​പ​യായി

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, January 16, 2021

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ ക​ന​ത്ത ഇ​ടി​വു​ണ്ടാ​യി. പ​വ​ന് 400 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 36,400 രൂ​പ​യും ഗ്രാ​മി​ന് 4,550 രൂ​പ​യു​മാ​യി. പു​തു​വ​ര്‍​ഷ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത്.

വെ​ള്ളി​യാ​ഴ്ച പ​വ​ന് 200 രൂ​പ ഉ​യ​ര്‍​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വു​ണ്ടാ​യ​ത്. 10 ദി​വ​സ​ത്തി​നി​ടെ പ​വ​ന് 2,000 രൂ​പ​യു​ടെ കു​റ​വാണുണ്ടായിരിക്കുന്നത്.

×