സ്വര്‍ണവില കുറഞ്ഞു ; പവന് 33,440 രൂപയായി

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, March 4, 2021

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിയുന്നു. വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് സംസ്ഥാനത്ത് സ്വര്‍ണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. 4180 രൂപയാണ് ഗ്രാമിന്റെ വില.

ഇതിനുമുമ്ബ് പവന്റെ വില 33,400ലെത്തിയത് 2020 മെയ് ഒന്നിനായിരുന്നു. ഇതോടെ റെക്കോഡ് നിലവാരമായ 42,000 രൂപയില്‍നിന്ന് വിലയിലുണ്ടായ ഇടിവ് 8,560 രൂപയായി.

×