സ്വര്‍ണവില വീണ്ടും കുറഞ്ഞു ;പവന് 34,600 രൂപയായി

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, February 26, 2021

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,600 രൂപയായി.

ഗ്രാമിന് 15 രൂപ കുറഞ്ഞ് 4325 രൂപയാണ് വില. ഫെബ്രുവരി 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ല്‍ എത്തിയ വില പിന്നീട് ഉയര്‍ന്നിരുന്നു.

ചൊവ്വാഴ്ച 35,000ന് മുകളില്‍ എത്തിയ വില ബുധനാഴ്ച 80 രൂപ ഇടിഞ്ഞ് 35,000ല്‍ എത്തി. ഇന്നലെ 280 രൂപയാണ് കുറഞ്ഞത്.

×