സ്വ​ര്‍​ണ വി​ല വീണ്ടും കുറഞ്ഞു; പ​വ​ന് 33,160 രൂ​പ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, March 5, 2021

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ് രേഖപ്പെടുത്തി. പ​വ​ന് 280 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 33,160 രൂ​പ​യാ​യി. ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്.

ഗ്രാ​മി​ന് 35 രൂ​പ കു​റ​ഞ്ഞ് 4,145 രൂ​പ​യാ​യി. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല.

×