New Update
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 280 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 33,720 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 4215 രൂപയായും ഉയര്‍ന്നു.
Advertisment
കഴിഞ്ഞ ദിവസവും സ്വര്‍ണവില ഉയര്‍ന്നിരുന്നു. 220 രൂപയാണ് കഴിഞ്ഞ ദിവസം വര്‍ധിച്ചത്. എം.സി.എക്സ് ഉള്‍പ്പടെയുള്ള എക്സ്ചേഞ്ചുകളില്‍ ഗോള്‍ഡിന്‍റെ ഫ്യൂച്ചര്‍ വിലകളും ഉയരുകയാണ്. ആഗോളവിപണിയില്‍ സ്വര്‍ണത്തിന്‍റെ വില ഔണ്‍സിന് 1731.49 ഡോളറായാണ് ഉയര്‍ന്നതും.