തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില വര്‍ധിച്ചു; പവന് 37,000 രൂപയായി

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, January 21, 2021

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,625 രൂപയും പവന് 37,000 രൂപയുമായി.

ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പവന് 240 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. മൂന്ന് ദിവസത്തിനിടെ പവന് 600 രൂപയാണ് വര്‍ധിച്ചത്. മൂന്ന് ദിവസത്തിനിടെ പവന് 600 രൂപയാണ് വര്‍ധിച്ചത്.

×